Tag: Breaking News

സംസ്ഥാനത്ത് അടുത്ത നാല്‌ ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ജൂൺ ആറ് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ജൂൺ 6 വരെ…

ജീവനക്കാരുടെ കുറവ്; പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലായേക്കും

തൃശ്ശൂര്‍: സംസ്ഥാനത്ത് ചൊവ്വാഴ്ച വിരമിച്ച 11,100 സർക്കാർ ജീവനക്കാർക്കുള്ള പെൻഷൻ വിതരണം പ്രതിസന്ധിയിലാകും. കേന്ദ്രസർക്കാരിന് കീഴിലുള്ള അക്കൗണ്ടൻറ് ജനറലിൻറെ ഓഫീസുകളിലെ ജീവനക്കാരുടെ കുറവാണ് ഇതിന് കാരണം. നിലവിൽ അനുവദിച്ച ജീവനക്കാരിൽ 46 ശതമാനം മാത്രമാണ് സംസ്ഥാനത്തെ എജി ഓഫീസുകളിലുള്ളത്. ചൊവ്വാഴ്ച മാത്രം…

സംസ്ഥാനത്ത് ‘സ്മാർട്ടായി ഫ്യൂസൂരാൻ’ കേന്ദ്രം

രാജ്യത്തുടനീളം സ്മാർട്ട് വൈദ്യുതി മീറ്ററുകൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ മീറ്റർ ‘സ്മാർട്ട്’ ആണ്. പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത വർഷം ഡിസംബർ 31 നകം പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ പ്രായോഗികമായ ധാരാളം…

കേരള ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീം; രാജാ റിസുവാൻ വനിതാ ടീം ഡയറക്ടർ

കേരള ബ്ലാസ്റ്റേഴ്സ് ഉടൻ തന്നെ വനിതാ ടീം ആരംഭിക്കുമെന്ന് വ്യക്തമാകുന്നു. രാജാ റിസുവാനെ പുതിയ വനിതാ അക്കാദമി ടീമിന്റെ ഡയറക്ടറായി കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചു. കോഴിക്കോട് സ്വദേശിയായ ഇവർ മുൻ ഗോകുലം കേരള ഫസ്റ്റ് ടീം മാനേജരായിരുന്നു. അവിടെ നിന്ന് കേരള…

സംസ്ഥാനത്തെ 11 ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്

ഇന്നും നാളെയും സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇന്നും നാളെയും ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്…

വിജയ് ബാബു ഇന്ന് കൊച്ചിയിലെത്തും; ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും

കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിനെ തുടർന്ന് വിദേശത്തേക്ക് കടന്ന് നടൻ വിജയ് ബാബു ഇന്ന് കൊച്ചിയിലെത്തും. രാവിലെ 9.30ഓടെ കൊച്ചിയിലേക്ക് മടങ്ങുമെന്നാണ് കോടതിയിൽ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നത്. തുടർന്ന് സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും. അറസ്റ്റ് ചെയ്യരുതെന്ന് നിർദേശം ലഭിച്ചതിനാൽ…

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വരുന്നു? നിയമം ഉടനെന്ന് കേന്ദ്രമന്ത്രി

രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണം ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഛത്തീസ്ഗഢിലെ റായ്പൂരിൽ ‘ഗരീബ് കൽയാണ് സംഗമ’ത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മങ്കിപോക്‌സ്‌; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മാര്‍ഗനിര്‍ദേശം നൽകി

ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മങ്കിപോക്സ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾക്കായി കേന്ദ്ര സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സംശയാസ്പദമായ സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഒരു കേസും റിപ്പോർട്ട്…

സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം; കേരളത്തിന് അനുവദിച്ചത് 5693 കോടി രൂപ

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് ഉള്ള ജിഎസ്ടി നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനമായി. 2022 മെയ് 31 വരെയുള്ള ജിഎസ്ടി നഷ്ടപരിഹാരം നൽകും. ഇതിനായി 86,912 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇത് പ്രകാരം കേരളത്തിനു 5693 കോടി രൂപ ലഭിക്കും.…

അധ്യയനം ആഘോഷമാക്കാം ; കൊച്ചി മെട്രോയിൽ നാളെ സൗജന്യ യാത്ര

കൊച്ചി: കൊച്ചി മെട്രോ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പഠനം ആഘോഷിക്കാൻ സൗജന്യ യാത്ര പ്രഖ്യാപിച്ചു. അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ജൂൺ 1 ബുധനാഴ്ച കൊച്ചി മെട്രോയിൽ രാവിലെ 7 മുതൽ രാത്രി 9 വരെയും ഉച്ചയ്ക്ക് 12.30 മുതൽ 3.30 വരെയും…