Tag: Breaking News

“സ്വർണക്കടത്ത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മൊഴി”

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയിലെത്തി രഹസ്യമൊഴി നൽകി. കേസിൽ പങ്കുള്ളവരെ കുറിച്ച് വിശദമായ മൊഴി നൽകിയെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ശിവശങ്കറിന്റെ നിർദേശ പ്രകാരമാണ് കള്ളക്കടത്തിന് കൂട്ട് നിന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും ഇതേക്കുറിച്ച് അറിയാമെന്നും സ്വപ്ന പറഞ്ഞു. സ്വർണക്കടത്തു…

“വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പകുതി ഫീസ് മാത്രം”

സംസ്ഥാനത്തെ ടൂറിസം വകുപ്പിന് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരൻമാർക്ക് 50 ശതമാനം ഫീസ് ഇളവ്. ടൂറിസം വകുപ്പ് മന്ത്രി മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. മുതിർന്ന പൗരന്മാരുടെയും സംഘടനകളുടെയും അഭ്യർത്ഥന മാനിച്ചാണ് തീരുമാനം. വിനോദസഞ്ചാര കേന്ദ്രങ്ങൾ…

കുറിപ്പടിയില്ലാതെ മരുന്നുകൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നീക്കം

ന്യൂഡൽഹി: പാരസെറ്റമോൾ ഉൾപ്പെടെ 16 മരുന്നുകൾ കുറിപ്പടിയില്ലാതെ ലഭ്യമാക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. പരമാവധി അഞ്ച് ദിവസത്തേക്കുള്ള മരുന്നുകൾ കുറിപ്പടിയില്ലാതെ ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം അനുസരിച്ച് കഫം അകറ്റുന്നതിനുള്ള മരുന്നുകൾ, വയറിളക്കത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ, ചില മൗത്ത് വാഷുകൾ, മുഖക്കുരു…

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിന് 30 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ശമ്പള വിതരണത്തിനായി കെഎസ്ആർടിസിക്ക് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു. 65 കോടി രൂപ ആവശ്യപ്പെട്ട് കെഎസ്ആർടിസി എം.ഡി ധനവകുപ്പിന് കത്ത് നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ് തുക അനുവദിച്ചത്. ബാക്കി തുകയുടെ കാര്യത്തിൽ ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ മാസവും 30…

വാരാണസി ഇരട്ടസ്ഫോടനം; പ്രതി വാലിയുല്ല ഖാന് വധശിക്ഷ

ന്യൂഡൽഹി: 2006ലെ വാരണാസി സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ വാലിയുല്ല ഖാന് വധശിക്ഷ വിധിച്ചു. ഗാസിയാബാദ് ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 2006 മാർച്ച് ഏഴിന് സങ്കട് മോചൻ ക്ഷേത്രത്തിലും കന്റോൺമെൻറ് റെയിൽവേ സ്റ്റേഷനിലും നടന്ന സ്ഫോടനങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും 100…

കറൻസി നോട്ടുകളിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കം ചെയ്യില്ലെന്ന് റിസർവ് ബാങ്ക്

മുംബൈ: കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കം ചെയ്യാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അത്തരം ഒരു നിർദ്ദേശവും പരിഗണനയിലില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. രബീന്ദ്രനാഥ ടാഗോർ, എപിജെ അബ്ദുൾ കലാം എന്നിവരുടെ ചിത്രങ്ങൾ കറൻസി…

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പരിധി 24 ആയി ഉയർത്തി റയിൽവേ

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം ഇന്ത്യൻ റെയിൽവേ വർദ്ധിപ്പിച്ചു. ഇനി മുതൽ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഐആർസിടിസി ഐഡി ഉപയോഗിച്ച് ഒരു മാസത്തിൽ 24 ടിക്കറ്റുകൾ…

ശമ്പളം വിതരണം ചെയ്യുന്നതിൽ ഉറപ്പ് നൽകാതെ ഗതാഗതമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നതിൽ യാതൊരു ഉറപ്പും നൽകാതെ ഗതാഗതമന്ത്രി. ശമ്പളം നൽകാൻ ധനവകുപ്പ് പിന്തുണയ്ക്കണം. ശമ്പള വിതരണത്തിനായി 65 കോടി രൂപയാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. യൂണിയനുകൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്. പ്രതിപക്ഷം…

വിദ്യാർത്ഥികളുടെ പഠന മികവ് രേഖപെടുത്താൻ ‘സഹിതം’പോർട്ടൽ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പഠന നേട്ടങ്ങൾ രേഖപ്പെടുത്താൻ മെന്റർമാരായ അധ്യാപകർക്കായി ‘സഹിതം’ പോർട്ടൽ വരുന്നു. ഇത് സ്കൂൾ വിദ്യാർത്ഥികളെ അവരുടെ സാമൂഹിക കഴിവുകൾ, ഭാഷാ കഴിവ്, ഗണിത ശേഷി, സാമൂഹിക അവബോധം, ശാസ്ത്രീയ മനോഭാവം, പഠനത്തിലെ പുരോഗതി എന്നിവ തുടർച്ചയായി നിരീക്ഷിക്കാനും അവ…

ഹോം സ്‌റ്റേ സംരഭകർക്ക് ആശ്വാസം: ഇനി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട

തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ ക്ലാസ്സിഫിക്കേഷന്‍ ലഭിക്കുന്നതിന് ഹോംസ്റ്റേകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന സർക്കാർ നീക്കം ചെയ്തു. കേരളത്തിലെ ഹോംസ്റ്റേ സംരംഭകരുടെ ദീർഘകാലമായുള്ള ആവശ്യമാണ് സർക്കാർ പരിഗണിക്കുന്നത്. ഈ തീരുമാനം കേരളത്തിലെ ടൂറിസം മേഖലയ്ക്ക്…