Tag: Breaking News

സംസ്ഥാനത്ത് കോവിഡ് രണ്ടായിരം കടന്നു; ജാ​ഗ്രത പാലിക്കണം

തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകൾ 2,000 കടന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന എറണാകുളം ജില്ലയിലാണ് ആശങ്ക വർദ്ധിക്കുന്നത്. റിപ്പോർട്ട് ചെയ്ത അഞ്ച് മരണങ്ങളിൽ ഒന്ന് എറണാകുളത്താണ്. പുതുതായി റിപ്പോർട്ട് ചെയ്ത 2193 കോവിഡ്…

പരിസ്ഥിതി ലോല മേഖല; സുപ്രീം കോടതി നിർദേശത്തിനെതിരെ വയനാട്ടിൽ 12ന് എൽഡിഎഫ് ഹർത്താൽ

കൽപറ്റ: വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതി ലോല മേഖല വേണമെന്ന സുപ്രീം കോടതി നിർദേശത്തിനെതിരെ 12ന് വയനാട്ടിൽ എൽഡിഎഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഇടുക്കി ജില്ലയിലും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.…

നയന്‍താര-വിഘ്‌നേഷ് വിവാഹം ഇന്ന്; കനത്ത സുരക്ഷയിൽ മഹാബലിപുരം

ചെന്നൈ: തെന്നിന്ത്യൻ നടി നയന്‍താരയും സംവിധായകൻ വിഘ്നേഷ് ശിവനും ഇന്ന് വിവാഹിതരാകുന്നു. തമിഴ്നാട്ടിലെ മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം. ചടങ്ങുകൾ രാവിലെ ആരംഭിക്കും. സിനിമാ മേഖലയിലെ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ വിവാഹച്ചടങ്ങിൽ പങ്കെടുക്കൂ എന്നാണ് അറിയുന്നത്.…

സംസ്ഥാനത്ത് ഇന്ന് മഴ കനത്തേക്കില്ല; 12 വരെ മഴ തുടർന്നേക്കും

കേരളത്തിൽ ഇന്ന് കാലവർഷത്തിൻറെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ പ്രവചനം. സംസ്ഥാനത്തെ ഒരു ജില്ലയിലും ഇന്ന് പ്രത്യേക ജാഗ്രതാ നിർദേശങ്ങളില്ല. ഇന്ന് ശക്തമായില്ലെങ്കിലും 12 വരെ മഴ തുടരും. ഇതനുസരിച്ച് നാളെ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത…

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിനാണ് ഈ 39കാരി അവസാനമിടുന്നത്. ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ്-ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്ന മിതാലി ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരി കൂടിയാണ്.

കേരളത്തിൽ ഇടിമിന്നലോടെ മഴയുണ്ടാകും; 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജൂൺ 11…

ഡോക്ടർമാർക്ക് പുതിയ ധാർമിക മാർഗരേഖയുമായി ദേശീയ മെഡിക്കൽ കമ്മീഷൻ

പാലക്കാട്: ദേശീയ മെഡിക്കൽ കമ്മീഷൻ ഡോക്ടർമാർക്കായി പുതിയ ധാർമ്മിക മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. എൻഎംസി പുറത്തിറക്കിയ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർ കരട് ചട്ടങ്ങൾ 2022 ന്റെ ഭാഗമായാണ് പുതിയ എത്തിക്സ് കോഡ് പുറത്തിറക്കിയത്. സഹാനുഭൂതി, സത്യസന്ധത, നീതി തുടങ്ങിയ ധാർമ്മിക തത്വങ്ങൾ ഡോക്ടർമാർ…

ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പദ്ധതി ‘പ്രതിഭാ പോഷൻ’

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രതിഭാ പോഷണം പദ്ധതിക്ക് തുടക്കമിട്ടു. മന്ത്രി വി ശിവൻകുട്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. അവർ വളരെയധികം സവിശേഷതകളുളള കുട്ടികളാണ്, സംസ്ഥാനത്തെ എല്ലാ…

കേരളത്തില്‍ ഇന്ന് 2271 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ രൂക്ഷമാകുകയാണ്. ഇന്ന് ആകെ രോഗബാധിതരുടെ എണ്ണം 2000 കടന്നു. 2271 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. എറണാകുളം ജില്ലയിൽ…

‘നാഗ്പൂരില്‍ നിന്ന് പറന്ന് ലോകം കാണൂ’; ഖത്തര്‍ എയര്‍വേസിന്റെ പരസ്യം

ദോഹ: പ്രവാചക നിന്ദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിനെതിരെ ബഹിഷ്കരണ കാമ്പയിൻ സോഷ്യൽ മീഡിയയിൽ സജീവമായ സാഹചര്യത്തിൽ ശ്രദ്ധേയമായി ഖത്തർ എയർവേയ്സിൻറെ പരസ്യം. ഖത്തർ എയർവേയ്സിൻറെ വെബ്സൈറ്റിലാണ് ‘നാഗ്പൂരിൽ നിന്ന് പറന്ന് ലോകത്തെ കാണുക’ എന്ന അടിക്കുറിപ്പോടെ പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. വെബ്സൈറ്റിൻറെ…