Tag: Breaking News

കേരളത്തിൽ ഇന്ന് 3488 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം മൂവായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3488 പേർക്കാണ് കോവിഡ് ബാധിച്ചത്. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ ഉള്ളത് എറണാകുളത്താണ്. എറണാകുളം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ്…

ഭക്ഷ്യസുരക്ഷയില്‍ നമ്പര്‍ വണ്‍ തമിഴ്‌നാട്; ആറാം സ്ഥാനത്തേക്ക്‌ കേരളം

ന്യൂഡല്‍ഹി: സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികയിൽ തമിഴ്നാട് ഒന്നാമത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് 2021-22 ലെ പട്ടിക പുറത്തുവിട്ടിരുന്നു. ഏറ്റവും വലിയ 17 സംസ്ഥാനങ്ങളുടെ പട്ടികയിൽ 100 ൽ 82 പോയിന്റും തമിഴ്നാട് നേടി.…

കെപിസിസി ആസ്ഥാനത്തെ അക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് കരിദിനം ആചരിക്കും

തിരുവനന്തപുരം : കെപിസിസി ആസ്ഥാനത്തിന് നേരെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസ്‌ ഒരിക്കലും അക്രമത്തിന് മുതിരാറില്ല. ജനാധിപത്യ രീതിയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്.…

എസ്എസ്എൽസി ഫലപ്രഖ്യാപനം വൈകിട്ട് 3ന് ; നടപടികൾ പൂർത്തിയായി

തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷകളുടെ ഫലം ജൂൺ 15ന് വൈകിട്ട് മൂന്നിന് പ്രഖ്യാപിക്കും. പി.ആർ.ഡി ചേംബറിൽ മന്ത്രി വി ശിവൻകുട്ടിയായിരിക്കും പരീക്ഷാഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ പൂർത്തിയായി. പ്ലസ് ടു പരീക്ഷാഫലവും ഉടൻ പ്രഖ്യാപിക്കും. ഇതിനുള്ള…

കുട്ടികളിലെ മൊബൈൽ ഉപയോഗം തടയാൻ ‘കൂട്ട്’ പദ്ധതിയുമായി പോലീസ്

പാലക്കാട്: മൊബൈൽ ഫോണിന് അടിമകളായ കുട്ടികളെ മോചിപ്പിക്കാനായി പോലീസിന്റെ പുതിയ പദ്ധതി ‘കൂട്ട്’. മൊബൈൽ ഫോണുകൾക്ക് അടിമകളാകാതെ കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള പോലീസ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്. നേരത്തെ നടപ്പാക്കിയ ‘കിഡ്സ് ഗ്ലോവ്’ പദ്ധതിയുടെ തുടർച്ചയാണ് ‘കൂട്ട്’.…

114 യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: 114 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ വ്യോമസേന. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ഇവയിൽ 96 എണ്ണം ഇന്ത്യയിൽ ആണ് നിർമ്മിക്കുക. വിദേശത്ത് നിന്ന് 18 വിമാനങ്ങൾ വാങ്ങാനും തീരുമാനമായി. ‘ബൈ ഗ്ലോബൽ ആൻഡ് മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ…

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അർഷോ അറസ്റ്റിൽ; നാൽപ്പതിലധികം ക്രിമിനൽ കേസുകളിൽ പ്രതി

കൊച്ചി: നാൽപ്പതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോ അറസ്റ്റിൽ. മൂന്ന് മാസം മുമ്പ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി ഷാജഹാൻ എറണാകുളം നോർത്ത്…

മൃഗങ്ങളിലെ കോവിഡിന് ഇന്ത്യയിൽ പ്രതിരോധ വാക്സിൻ വികസിപ്പിച്ചു

ന്യൂഡല്‍ഹി: മൃഗങ്ങൾക്കുള്ള കൊവിഡ് വാക്സിൻ ഇന്ത്യയിൽ വികസിപ്പിച്ചെടുത്തു. ഹരിയാനയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് (ഐസിഎആർ) കീഴിലുള്ള നാഷണൽ റിസർച്ച് സെന്റർ ഓൺ ഇക്വയിന്‍സാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ‘അനോകോവാക്സ്’ എന്ന് പേരിട്ടിരിക്കുന്ന വാക്സിൻ…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ…

രാജ്യത്ത് കോവിഡ് പടരുന്നു; കേരളത്തിൽ വൻ കുതിപ്പ്

ന്യൂഡൽഹി: രാജ്യത്തെ 17 ജില്ലകളിൽ കോവിഡ് പടരുന്നുണ്ടെന്നും ഇതിൽ ഏഴെണ്ണം കേരളത്തിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അഞ്ചെണ്ണം മിസോറാമിലാണ്. ചില ജില്ലകളിൽ മാത്രമാണ് കേസുകൾ വർദ്ധിക്കുന്നത്. കൊവിഡ് നിരക്ക് ഉയരുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പുതിയ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു. കൊവിഡിനെതിരായ…