Tag: Breaking News

സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂണ് 21 വരെ മഴ തുടരും. ഇതിൻറെ ഭാഗമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജനങ്ങൾക്ക്…

ലെസ്ബിയൻ ചുംബനരംഗം; ഡിസ്‌നി ചിത്രത്തിന് വിലക്കേർപ്പെടുത്തി

യുഎഇയും ഇന്തോനേഷ്യയും ഉൾപ്പെടെ 14 രാജ്യങ്ങൾ ഡിസ്നിയുടെ പുതിയ ആനിമേഷൻ ചിത്രമായ ലൈറ്റ് ഇയറിന്റെ റിലീസ് നിരോധിച്ചു. ചിത്രത്തിൽ രണ്ട് സ്ത്രീകൾ ചുംബിക്കുന്ന രംഗമുള്ളതാണ് നിരോധനത്തിന് കാരണം. ഇതിനെതിരെ രൂക്ഷമായ വിമർശനമാണ് ലോകത്തിന്റെ പലഭാഗത്ത് നിന്നും ഉയർന്നുകൊണ്ടിരിക്കുന്നത്. മാധ്യമ ഉള്ളടക്ക മാനദണ്ഡങ്ങൾ…

കാത്തിരിപ്പിന് ഒടുവിൽ കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന്

തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് ആരംഭിക്കും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ആദ്യഘട്ടത്തിൽ ശമ്പളം നൽകാൻ ഗതാഗത മന്ത്രി ആന്റണി രാജു മാനേജ്മെന്റിന് നിർദേശം നൽകി. സർക്കാരിനോട് കൂടുതൽ സഹായം മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. 35 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെഎസ്ആർടിസിയിലെ ശമ്പളം…

അഗ്നിപഥ് നിയമന നടപടികള്‍ ഉടന്‍ ആരംഭിക്കും; രാജ്‌നാഥ് സിംഗ്

ദില്ലി: അഗ്നിപഥ് പദ്ധതിയിലൂടെ സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റ് ഉടൻ ആരംഭിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. എല്ലാ യുവാക്കളോടും തയ്യാറെടുപ്പുകൾ ആരംഭിക്കാൻ പ്രതിരോധ മന്ത്രി നിർദ്ദേശം നൽകി. പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം മൂന്നാം ദിവസവും തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. പദ്ധതിയെ സുവർണാവസരമെന്ന്…

സംസ്ഥാനത്ത് 8 ജില്ലകളിൽ ഇന്ന് യെല്ലോ അല‍ർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

കേരളത്തിൽ ഇന്ന് മുതൽ നാല് ദിവസം ശക്തമായ മഴ സാധ്യത. ജൂൺ 20 വരെയാണ് മഴ സാധ്യത മുന്നറിയിപ്പുള്ളത്. ഇത് പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികൾ…

ഇലക്ട്രിക് ബസുകളിലേക്ക് ചുവടുമാറാൻ കെഎസ്ആർടിസി; അഞ്ച് ബസുകൾ ഉടനെത്തും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ സർവീസിനായി ഇലക്ട്രിക് ബസുകൾ തിരുവനന്തപുരത്ത് എത്തുന്നു. ഹരിയാനയിലെ ഫാക്ടറിയിൽ നിന്നാണ് അഞ്ച് ബസുകൾ പുറപ്പെട്ടത്. 10 ബസുകൾ കൂടി ഉടൻ എത്തും. സിറ്റി സർക്കുലർ സർവീസ് ലാഭകരമാക്കാനാണ് ഇലക്ട്രിക് ബസുകളിലേക്കുള്ള മാറ്റം. നിലവിൽ ലോ ഫ്ലോർ…

ഇന്ത്യയിൽ പ്രമേഹരോഗികൾ കൂടുന്നു; രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാമത്

ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ രോഗികളുടെ എണ്ണത്തിൽ 150 ശതമാനം വർദ്ധനവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നിലവിൽ രണ്ടാം സ്ഥാനത്താണ്. ഇതിനർത്ഥം…

പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ പ്രതികരണവുമായി യു എൻ

ന്യൂയോര്‍ക്ക്: മതപരമായ വിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും പേരിൽ ഇന്ത്യയിൽ നടക്കുന്ന എല്ലാ അക്രമങ്ങളും അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ. പ്രവാചകനെതിരായ ബിജെപി വക്താവ് നൂപുർ ശർമ്മയുടെ മതനിന്ദാപരമായ പരാമർശത്തെ തുടർന്ന് നടന്ന അക്രമസംഭവങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭയുടെ പ്രതികരണം. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ്…

ലോക കേരള സഭയുടെ മൂന്നാം സമ്മേളനം ; ഇന്ന് മുതൽ ജൂൺ 18 വരെ

തിരുവനന്തപുരം : ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജൂൺ 18 വരെ നീണ്ടുനിൽക്കുന്ന ലോക കേരള സഭയിൽ 65 രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നും പങ്കാളിത്തമുണ്ടാകും.…

കേരളത്തിൽ മഴ കനക്കുന്നു; 11 ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന്…