Tag: Breaking News

കോവിഡിന്റെ സ്വഭാവം മാറിയെന്ന് ഡബ്ലുഎച്ച്ഒ; 110 രാജ്യങ്ങളിൽ കോവിഡ് കൂടി

ജനീവ: കോവിഡ് -19 മഹാമാരിയുടെ സ്വഭാവം മാറി, എന്നാൽ ഇത് പൂർണമായും അപ്രത്യക്ഷമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകമെമ്പാടുമുള്ള 110 രാജ്യങ്ങളിൽ കേസുകൾ വർദ്ധിക്കുന്നുണ്ടെന്നും സംഘടന മുന്നറിയിപ്പ് നൽകി. ഈ മഹാമാരി മാറുകയാണ്, പക്ഷേ അത് അവസാനിച്ചിട്ടില്ല. കേസുകളുടെ റിപ്പോർട്ടിങ്ങ് കുറയുന്നതിനാൽ ലഭ്യമായ…

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം…

സംസ്ഥാനത്ത് ആന്ത്രാക്‌സ് സ്ഥിരീകരിച്ചു; കാട്ടുപന്നികളിലാണ് രോഗം കണ്ടെത്തിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് മൃഗങ്ങളിൽ ആന്ത്രാക്സ് സ്ഥിരീകരിച്ചു. അണുബാധ പടരുന്നത് തടയാൻ ആരോഗ്യവകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. തൃശൂരിലെ അതിരപ്പള്ളി വനമേഖലയിലെ കാട്ടുപന്നികളിലാണ് ആന്ത്രാക്സ് ബാധ സ്ഥിരീകരിച്ചത്. അതിരപ്പള്ളി വനമേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതേതുടർന്ന് ആരോഗ്യവകുപ്പും…

രാജി പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മുംബൈ: സുപ്രീം കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടതിനു പിന്നാലെ ഉദ്ധവ് താക്കറെ സർക്കാർ രാജിവച്ചു. സുപ്രീം കോടതി വിധിയെ തുടർന്ന് സോഷ്യൽ മീഡിയയിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഉദ്ധവ് രാജി പ്രഖ്യാപിച്ചത്. എൻസിപി അധ്യക്ഷൻ ശരദ് പവാറിനും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും…

ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവർണറുടെ തീരുമാനത്തിനെതിരെ ശിവസേന സുപ്രീം കോടതിയിൽ

മുംബൈ: നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ തീരുമാനത്തിനെതിരെ ശിവസേന സുപ്രീം കോടതിയിൽ. ഭരണപക്ഷത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി ബിജെപി അംഗങ്ങൾ ഗവർണറെ അറിയിച്ചിരുന്നു. അതേസമയം, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സഭയുടെ ശക്തി പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടിക്കെതിരെ…

സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കാൻ നിർദ്ദേശം

കോവിഡ് കൂടുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിനു നിർദേശം നൽകി. പൊതുസ്ഥലം, ജനം ഒത്തുചേരുന്ന സ്ഥലങ്ങൾ, വാഹനയാത്ര, ജോലിസ്ഥലത്ത് എന്നിവടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ ഏപ്രിൽ 27ന് ഉത്തരവിറക്കിയിരുന്നു. ഇതു പലരും പാലിക്കുന്നില്ലെന്ന് കണ്ടതോടെയാണ് പരിശോധന ശക്തമാക്കുന്നത്. മാസ്ക്…

സ്വര്‍ണക്കടത്ത്; രണ്ട് മണിക്കൂര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി സര്‍ക്കാര്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസ് ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ. ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് മണി വരെയാണ് ചർച്ച. ഇതിന്റെ തത്സമയ സ്ട്രീമിംഗ് അനുവദനീയമാണ്. ജനങ്ങൾക്ക് താൽപ്പര്യമുള്ള വിഷയമായതിനാൽ ഇത് ചർച്ച ചെയ്യാമെന്നും…

മന്ത്രിയുടെ വീട്ടിലേക്ക് കുടുംബസമേതം മാര്‍ച്ചെന്ന് എഐടിയുസി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ശമ്പള പ്രതിസന്ധിയിൽ സമരം ശക്തമാക്കാനാണ് ഇടത് സംഘടനയുടെ തീരുമാനം. ശമ്പളത്തിനായി കുടുംബസമേതം ഗതാഗത മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് എ.ഐ.ടി.യു.സി അറിയിച്ചു. ബുധനാഴ്ച രാവിലെ ജീവനക്കാരുമായി മാർച്ച് നടത്തും. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ്…

കൊച്ചി മെട്രോ സ്റ്റേഷനുകൾ ഭരിക്കാൻ ഇനി റോബോട്ടുകളും

അങ്കമാലി: കൊച്ചി മെട്രോ സ്റ്റേഷനുകളിൽ സേവനങ്ങൾക്കും മറ്റുമായി റോബോട്ടുകളും ഉണ്ടാകും. അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിങ് കോളേജാണ് റോബോട്ടുകളെ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഷനിലാകും സ്ഥാപിക്കുക. ഇതിനായി കെ.എം.ആര്‍.എലും ഫിസാറ്റും തമ്മില്‍ ധാരണപത്രത്തില്‍ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ…

വിജയ് ബാബുവിന്റെ സംഭാഷണം പുറത്ത്; അതിജീവിതയെ സ്വാധീനിക്കാൻ ശ്രമം

കൊച്ചി: നവാഗത നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ നടനും നിർമ്മാതാവുമായ വിജയ് ബാബു, അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഫോൺ സംഭാഷണം പുറത്ത്. പരാതി നൽകിയപ്പോൾ വിജയ് ബാബു അതിജീവിതയുടെ ബന്ധുവായ യുവതിയോട് സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. എഡിറ്റ്…