Tag: Bihar

ജെഡിയു അധ്യക്ഷനായി ലലൻ സിംഗ് തുടരും; കാലാവധി 3 വർഷം

പട്ന: ജനതാദൾ (യു) ദേശീയ പ്രസിഡന്‍റായി ലലൻ സിംഗ് തുടരും. ലലൻ സിംഗ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ലലൻ സിംഗ് മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതെന്ന് വരണാധികാരി അനിൽ ഹെഗ്ഡെ പറഞ്ഞു. കാലാവധി 3 വർഷമാണ്. പാർട്ടിയുടെ ദേശീയ കൗൺസിൽ…

ലാലു പ്രസാദ് യാദവിൻ്റെ ശസ്ത്രക്രിയ വിജയകരം; നേതാവിനായി പൂജകൾ നടത്തി പ്രവർത്തകർ

പട്ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. സിംഗപ്പൂരിലെ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ലാലുവിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ലാലുവിന്‍റെ മകൾ രോഹിണി ആചാര്യയാണ് വൃക്ക ദാനം ചെയ്തത്. ലാലുവിന്‍റെ ഭാര്യ റാബ്രി ദേവി, മകൻ…

ബിഹാറിലെ ബുള്‍ഡോസര്‍ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

പാറ്റ്‌ന (ബിഹാര്‍): ബുൾഡോസർ ഉപയോഗിച്ച് വീട് പൊളിച്ചുനീക്കിയ ബിഹാർ പൊലീസിനും ഭൂമാഫിയയ്ക്കും എതിരെ രൂക്ഷവിമർശനവുമായി പട്ന ഹൈക്കോടതി. വീടുകൾ പൊളിക്കുന്നത് തമാശയായിരിക്കുന്നുവെന്ന് കോടതി പറഞ്ഞു. സജോഗ ദേവി എന്ന സ്ത്രീയുടെ വീട് അനധികൃതമായി തകർത്തതുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കുകയായിരുന്നു കോടതി. ഒക്ടോബർ…

മൊബൈല്‍ ടവര്‍ മൊത്തമായി മോഷ്ടിച്ച് കവര്‍ച്ചാസംഘം; അഴിച്ചുകൊണ്ടുപോയത് ഉടമയെ കബളിപ്പിച്ച്

പട്ന: ബിഹാറിലെ പട്നയ്ക്കടുത്തുള്ള യാർപൂർ രജപുത്താനിയിലുള്ള മൊബൈൽ ടവർ കുറച്ച് കാലമായി പ്രവർത്തിക്കുന്നില്ല. പരാതികൾ ലഭിച്ചതോടെ മൊബൈൽ കമ്പനി അധികൃതർ സ്ഥലത്തെത്തി. അവിടെയെത്തിയപ്പോൾ അവർ ഞെട്ടിപ്പോയി! അവരുടെ മൊബൈൽ ടവർ അവിടെ ഉണ്ടായിരുന്നില്ല. സ്ഥലമുടമയോട് അന്വേഷിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കഥ അറിഞ്ഞത്. രണ്ടാഴ്ച…

ബിഹാറില്‍ തീവണ്ടി എന്‍ജിന്‍ മോഷ്ടിച്ച് കഷണങ്ങളാക്കി കടത്തി

മുസഫര്‍പുര്‍: ബിഹാറിൽ മോഷ്ടാക്കൾ ഒരു തുരങ്കം വഴി ട്രെയിൻ എഞ്ചിൻ കടത്തിക്കൊണ്ടുപോയി. റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന എഞ്ചിൻ ഘട്ടം ഘട്ടമായി പല ഭാഗങ്ങളാക്കിയാണ് മോഷ്ടാക്കൾ കടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബിഹാറിലെ ബെഗുസരായ് ജില്ലയിലാണ് സംഭവം. മോഷ്ടിച്ച എഞ്ചിൻ ഭാഗങ്ങൾ പിന്നീട് മുസാഫർപൂരിനടുത്തുള്ള…

നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

പട്ന: ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യം ചേർന്ന് അധികാരത്തിലെത്തിയ നിതീഷ് പിന്നീട് ആർ.ജെ.ഡിയുമായി സഖ്യമുണ്ടാക്കി. കൂറുമാറ്റ നിരോധന നിയമത്തിന്‍റെയും ഭരണഘടനാ വ്യവസ്ഥകളുടെയും ലംഘനമാണിതെന്ന…

ലാലു പ്രസാദ് യാദവിന് മകള്‍ വൃക്ക നല്‍കും; ശസ്ത്രക്രിയ ഈ മാസം

ന്യൂഡൽഹി: രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് ലാലു പ്രസാദ് യാദവിന് മകള്‍ രോഹിണി ആചാര്യ വൃക്ക ദാനം ചെയ്യും. വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വിശ്രമത്തിലായ ലാലു പ്രസാദിന്റെ വൃക്ക മാറ്റിവെക്കാന്‍ ഡോക്ടര്‍മാർ നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മകള്‍ വൃക്ക ദാതാവാകാന്‍ തയ്യാറായത്. ഈ…

രാഷ്ട്രീയ വൈരാഗ്യം; ബീഹാറിൽ ബിജെപി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി

പട്ന: കതിഹാറിൽ ബിജെപി നേതാവ് സഞ്ജീവ് മിശ്രയെ (55) ഒരു സംഘം അക്രമികൾ വെടിവച്ച് കൊന്നു. ബൽറാംപൂരിലെ വസതിക്ക് മുന്നിൽ നിൽക്കുകയായിരുന്ന സഞ്ജീവ് മിശ്രയ്ക്ക് നേരെ രണ്ട് ബൈക്കുകളിൽ എത്തിയ അക്രമികൾ വെടിയുതിർത്ത് കടന്നു കളയുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ്…

പാർട്ടിയെ നയിക്കണമെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടു: പ്രശാന്ത് കിഷോർ

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തനിക്ക് ജനതാദൾ (യു) അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തതായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ജെഡിയുവിലേക്ക് മടങ്ങാൻ താൽപര്യമില്ലെന്ന് നിതീഷിന് മറുപടി നൽകിയതായും പ്രശാന്ത് കിഷോർ വെളിപ്പെടുത്തി. ജൻ സൂരജ് പ്രസ്ഥാനത്തിന്‍റെ ജനസമ്പർക്ക പരിപാടിയിൽ…

സൈനികരെ അധിക്ഷേപിച്ചെന്ന കേസിൽ സംവിധായിക ഏക്താ കപൂറിനെതിരെ അറസ്റ്റ് വാറന്റ്

ബെഗുസാരായി: എക്സ് എക്സ് എക്സ്(സീസൺ 2) എന്ന വെബ് സീരീസിൽ സൈനികരെ അധിക്ഷേപിക്കുകയും കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ സംവിധായകയും നിർമ്മാതാവുമായ ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനുമെതിരെ ബിഹാറിലെ ബെഗുസാരായി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വിമുക്തഭടനും ബെഗുസാരായി…