Tag: Bharatiya Janata Party (BJP)

‘ശ്രീലങ്കൻ പ്രസിഡന്റിന്റെ അവസ്ഥ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിടേണ്ടിവരും’

കൊൽക്കത്ത: ശ്രീലങ്കൻ പ്രസിഡന്റിന്റെ അതേ ഗതി തന്നെയായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉണ്ടാവുകയെന്ന് തൃണമൂൽ കോൺഗ്രസ്‌ എംഎൽഎ ഇദ്രിസ് അലി. ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് ഔദ്യോഗിക വസതിയിൽ ആളുകൾ തടിച്ചുകൂടിയതിനെ തുടർന്നാണ് അദ്ദേഹം രാജ്യം വിട്ടത്. കൊൽക്കത്തയിലെ സീൽദാ മെട്രോ…

ഷിൻഡെയുടെ മഹാരാഷ്ട്ര മന്ത്രിസഭയിൽ 45 മന്ത്രിമാര്‍

മുംബൈ: ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭയിൽ 45 മന്ത്രിമാരുണ്ടാകും. സഖ്യകക്ഷിയായ ബിജെപിയിൽ നിന്ന് 25 മന്ത്രിമാരും ശിവസേനയിൽ നിന്ന് 13 മന്ത്രിമാരും ഉണ്ടാകുന്നതാണ്. ബാക്കിയുള്ള മന്ത്രിമാർ സ്വതന്ത്രരിൽ നിന്നായിരിക്കും ഉണ്ടാവുക. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവർക്ക്…

ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ആയേക്കും

മുംബൈ: ഉദ്ധവ് താക്കറെയുടെ രാജിയുടെ പശ്ചാത്തലത്തിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ജൂലൈ ഒന്നിന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. ബിജെപിയും ശിവസേന വിമതരും സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഉദ്ധവിന്റെ രാജി ജനങ്ങളുടെ വിജയമാണെന്ന് ബി.ജെ.പി പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ…

ഉദ്ധവ് താക്കറെയുടെ രാജി ആഘോഷമാക്കി മഹാരാഷ്ട്ര ബിജെപി

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജി ബിജെപി ആഘോഷമാക്കി. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ്, മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ എന്നിവരാണ് മുംബൈയിലെ ഹോട്ടലിൽ മധുരപലഹാരങ്ങൾ നൽകി സന്തോഷം പങ്കിട്ടത്. ഫട്നാവിസിന് അനുകൂലമായി മുദ്രാവാക്യം…

മഹാരാഷ്ട്രയിലെ വിമത എംഎല്‍എമാർക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം

മുംബൈ: മഹാരാഷ്ട്രയിലെ വിമത എംഎൽഎമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ അതിന് പിന്നാലെ കേന്ദ്രം വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ശിവസേന പ്രവർത്തകരുടെ സുരക്ഷാ ഭീഷണിയെ തുടർന്ന് ഉദ്ധവ് താക്കറെ സർക്കാർ തങ്ങളുടെ സുരക്ഷ പിൻവലിച്ചതായി…

ഡൽഹിക്ക് പറന്ന് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരായ വിമത എംഎൽഎമാർ ഗുവാഹത്തിയിൽ തങ്ങുന്ന സാഹചര്യത്തിലാണ് ഫഡ്നാവിസിന്റെ നീക്കം. ഫഡ്നാവിസ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. നാഗ്പൂരിലെ ഫട്നാവിസിന്റെ വീട്ടിൽ സുരക്ഷ ശക്തമാക്കിയതായി…

ബിജെപിയുടെ നേതൃത്വത്തിൽ 75,000 കേന്ദ്രങ്ങളിൽ ഇന്ന് യോഗ

ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാ ദിനമായ ഇന്ന് രാജ്യത്തുടനീളമുള്ള 75,000 കേന്ദ്രങ്ങളിൽ ബിജെപി യോഗ പരിശീലനം നടത്തും. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി രാജ്യത്തെ 75,000 സ്ഥലങ്ങൾ യോഗ പരിശീലനത്തിനായി തിരഞ്ഞെടുത്തതായി പാർട്ടി വക്താവ്…

മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതം: കുമ്മനം രാജശേഖരൻ

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിച്ചത് കുറ്റസമ്മതമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. “കേരളത്തിൽ അക്രമവും അരാജകത്വവും സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ജനങ്ങൾക്ക് പ്രതികരിക്കാൻ പോലും സ്വാതന്ത്ര്യം നൽകാത്ത ഫാസിസ്റ്റ് നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.…

ബിജെപി നേതാക്കളുടെ പ്രവാചകനിന്ദ; വിമർശിച്ച് അമേരിക്കയും

വാഷിങ്ടൻ: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയിൽ അപലപിച്ച് അമേരിക്കയും. അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ ബിജെപി പരസ്യമായി അപലപിച്ചതിൽ സന്തോഷമുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. മുസ്ലീം രാജ്യങ്ങളിൽ നിന്നടക്കം വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് അമേരിക്കയും വിമർശനവുമായി രംഗത്തെത്തിയത്. “പ്രവാചകനെതിരെ രണ്ട് ബിജെപി നേതാക്കൾ നടത്തിയ അപകീർത്തികരമായ…

രാജ്യത്ത് ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്രം

ന്യൂഡൽഹി: അടുത്ത ഒന്നര വർഷത്തിനുള്ളിൽ രാജ്യത്ത് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. മന്ത്രാലയങ്ങളും വകുപ്പുകളും ഇത് ഒരു ദൗത്യമായി പരിഗണിച്ച് നിയമനം നടത്തണമെന്ന് പ്രധാനമന്ത്രിയുടെ…