Tag: Bharatiya Janata Party (BJP)

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തീയതി ഇന്ന് പ്രഖ്യാപിക്കും. തീയതി പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് ഉച്ചയ്ക്ക് 12.30ന് വാർത്താസമ്മേളനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് 135 പേർ മരിച്ച സംഭവത്തിനിടെയാണ് പ്രഖ്യാപനം.…

മോദിക്ക് വിദേശത്ത് വലിയ ബഹുമാനമാണ് ലഭിക്കുന്നത്: അശോക് ഗെഹ്ലോട്ട്

ബൻസ്വാര: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിദേശത്ത് വലിയ ബഹുമാനമാണ് ലഭിക്കുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ രാജസ്ഥാനിലെ ബൻസ്വാരയിൽ മൻഗഡ് ആദിവാസി സ്വാതന്ത്ര്യസമര സേനാനികളുടെ അനുസ്മരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗെഹ്ലോട്ട്. മോദിയെയും ഗെഹ്ലോട്ടിനെയും കൂടാതെ മധ്യപ്രദേശ് മുഖ്യമന്ത്രി…

രാജസ്ഥാനിൽ റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി; ക്ഷമാപണം

ജയ്പുർ: രാത്രി 10 മണിയായെന്നു ചൂണ്ടിക്കാട്ടി രാജസ്ഥാനിൽ റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരക്കു മൂലം വൈകിയെത്തിയതോടെയാണ് രാജസ്ഥാനിലെ സിറോഹിയിൽ അബു റോഡ് മേഖലയിലെ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യാതെ മടങ്ങിയത്. രാത്രി പത്തിനു ശേഷം ഉച്ചഭാഷിണി ഉപയോഗത്തിനു…

കേ‍ജ്‌രിവാളിന് അത്താഴമൊരുക്കി താരമായി; ഇന്ന് മോദിയുടെ ആരാധകൻ

അഹമ്മദാബാദ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അത്താഴവിരുന്ന് ഒരുക്കിയ ഗുജറാത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർ ബിജെപി റാലിയിൽ പങ്കെടുത്തു. കേജ്‌രിവാളിന്‍റെ ഗുജറാത്ത് സന്ദർശന വേളയിൽ ഓട്ടോ ഡ്രൈവറായ വിക്രം ദന്താനി അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുകയും അത്താഴവിരുന്ന് ഒരുക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 13 ന്…

രാഹുലിന്റേത് രൂപത്തിലും ഭാവത്തിലും ബിജെപിയുടെ വർഗീയതയെന്ന് പിണറായി വിജയൻ

തൊടുപുഴ: ബി.ജെ.പിയുടെ വർഗീയതയെ രൂപത്തിലും ഭാവത്തിലും രാഹുൽ ഗാന്ധി അംഗീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെറുതോണിയിലെ ധീരജ് കുടുംബ സഹായ ഫണ്ട് ട്രാൻസ്ഫർ വേദിയിലായിരുന്നു വിമർശനം. സി.പി.എം സമാഹരിച്ച പണം കുടുംബാംഗങ്ങൾക്ക് കൈമാറി. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജ്…

സ്കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടതു മതസംഘടനകൾ അല്ല : എം.ടി.രമേശ്

കോഴിക്കോട്: സ്കൂളുകളുടെ പ്രവർത്തന സമയം തീരുമാനിക്കേണ്ടത് മതസംഘടനകളല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. മതവിദ്യാഭ്യാസത്തിന്‍റെ കാര്യം പറഞ്ഞ് സ്കൂൾ ഷെഡ്യൂൾ നിശ്ചയിക്കണമെന്ന് പറയുന്നത് തെറ്റാണ്. വിദ്യാർത്ഥികൾക്ക് ഗുണകരമായ സമയക്രമമാണ് വേണ്ടത്. രക്ഷിതാക്കളുമായും വിദ്യാഭ്യാസ വിദഗ്ധരുമായും കൂടിയാലോചിച്ചാണ് സമയക്രമം തീരുമാനിക്കേണ്ടത്.…

ഹർത്താൽ നടന്നത് സർക്കാരിൻ്റെ മൗനാനുവാദത്തോടെയെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പൈശാചിക ആക്രമണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു വിഭാഗം ആളുകൾക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും പോലീസ് സംവിധാനത്തിന്‍റെയും മൗനാനുവാദത്തോടെയാണ് ഇത് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.…

കേന്ദ്രത്തിനെതിരെ കോർപ്പറേഷനിൽ സ്ഥിരമായി പ്രമേയം; റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവ്

കോഴിക്കോട്: കോർപറേഷനുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളിൽപ്പോലും കേന്ദ്രസർക്കാരിനെതിരെ പ്രമേയം പാസാക്കുന്ന കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിലെ നടപടികൾക്ക് നിയമപരമായി മൂക്കുകയറിട്ട് ബിജെപി കൗൺസിലർമാർ. നീതി ആയോഗിനെതിരെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കാൻ അജണ്ടയിൽ ഉൾപ്പെടുത്തിയ കേന്ദ്രവിരുദ്ധ പ്രമേയം റദ്ദാക്കാൻ ഹൈക്കോടി ഉത്തരവിട്ടു.…

രാജസ്ഥാൻ നിയമസഭയിലേക്ക് ബിജെപി എംഎൽഎ കൊണ്ടുവന്ന പശു ഓടിപ്പോയി

ജയ്പുർ: കന്നുകാലികൾക്കിടയിലെ ത്വക്ക് രോഗത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ബിജെപി എംഎൽഎ പശുവുമായി രാജസ്ഥാൻ നിയമസഭയിലെത്തി. എന്നാൽ, എം.എൽ.എ നിയമസഭാ വളപ്പിൽ എത്തുന്നതിന് മുമ്പ് പശു ‘ഓടിപ്പോയി’. സുരേഷ് സിംഗ് റാവത്താണ് തിങ്കളാഴ്ച പശുവുമായി എത്തിയത്. നിയമസഭാ ഗേറ്റിന് പുറത്ത് റാവത്ത്…

പൊലീസിന് പണം നൽകാൻ മാതാപിതാക്കൾ പെൺമക്കളെ വിൽക്കുന്നു: പ്രജ്ഞാ സിങ്

ഭോപാൽ: താൻ ദത്തെടുത്ത മൂന്ന് ഗ്രാമങ്ങളിലെയും പാവപ്പെട്ടവർ പോലീസുകാർക്ക് പണം നൽകാൻ തങ്ങളുടെ പെണ്മക്കളെ വിൽക്കാൻ നിർബന്ധിതരാണെന്ന് ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂർ. വ്യാപാരികളുടെ സംഘടനയായ ഭാരതീയ ഉദ്യോഗ് വ്യാപാരി മണ്ഡൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. “ആ ഗ്രാമങ്ങളിലെ…