Tag: Bengaluru News

അർദ്ധരാത്രി റോഡില്‍ നടന്നതിന് ദമ്പതികൾക്ക് പിഴ

ബെംഗളൂരു: രാത്രി 12.30ന് വീടിനു പുറത്തിറങ്ങി നടന്നതിനു പിഴ ഈടാക്കി പൊലീസ്. ബെംഗളൂരുവിലാണ് സംഭവം. രാത്രിയിൽ വീടിനടുത്തുള്ള തെരുവിലൂടെ നടന്നതിന് നിയമം ലംഘിച്ചതിന് ദമ്പതികൾക്ക് പൊലീസ് പിഴ ചുമത്തി. ഒരു ജന്മദിനാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവർ. ഇതിനിടെ പൊലീസിന്‍റെ പിങ്ക്…

ഹിമാചലിനും ഗുജറാത്തിനും പിന്നാലെ കര്‍ണാടകയിലും ഏക വ്യക്തി നിയമം ആയുധമാക്കാന്‍ ബിജെപി

ബെംഗളൂരു: ഹിമാചൽ പ്രദേശിനും ഗുജറാത്തിനും പിന്നാലെ കർണാടകയിലും ഏക വ്യക്തി നിയമം ബിജെപി ചർച്ചയാക്കുന്നു. പാർട്ടിയുടെ പ്രകടനപത്രികയിൽ പരാമർശിച്ചിട്ടുള്ള ‘ഏക വ്യക്തി നിയമം’ സംസ്ഥാനത്ത് നടപ്പാക്കുന്നത് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ശിവമോഗ ജില്ലയിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന…

മംഗളൂരു സ്‌ഫോടനം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ ശുപാർശ

മംഗളൂരു: മംഗളൂരുവിലെ നാഗൂരിയിൽ ഓട്ടോറിക്ഷയിലുണ്ടായ കുക്കർ ബോംബ് സ്ഫോടനം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ ശുപാർശ. ഇത് സംബന്ധിച്ച് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. തുടരന്വേഷണം ഏറ്റെടുക്കാൻ എൻഐഎയോട് ആവശ്യപ്പെട്ടതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നേരത്തെ…

അന്യ മതസ്ഥനൊപ്പം ബൈക്ക് യാത്ര ചെയ്തു; യുവതിക്കും യുവാവിനും സദാചാര ആക്രമണം

ബെംഗളൂരു: ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്തതിന് ഒരു സ്ത്രീക്കും യുവാവിനും നേരെ സദാചാര ആക്രമണം. ബെംഗളൂരുവിലെ ദൊഡ്ഡബെല്ലാപുരയിലാണ് സംഭവം. വിവിധ മതങ്ങളിൽപ്പെട്ടവരാണെന്ന കാരണത്താൽ ഒരു കൂട്ടം ആളുകൾ ഇവരെ തടയുകയും അസഭ്യം പറയുകയും ദൃശ്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു.…

പ്രതിശ്രുത വധുവിന്റെ നഗ്നചിത്രം പങ്കുവച്ചു;യുവതിയും കൂട്ടുകാരും ഡോക്ടറെ അടിച്ചുകൊന്നു

ബെംഗളൂരു: പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്ക് കൈമാറുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്ത ഡോക്ടറെ യുവതിയും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ബിടിഎം ലേഔട്ടിൽ താമസിക്കുന്ന ചെന്നൈ സ്വദേശിയായ ഡോക്ടർ വികാഷ് രാജൻ (27) ആണ് മരിച്ചത്. പ്രതിശ്രുത വധുവും മൂന്ന് സുഹൃത്തുക്കളും…

ഫാസിൽ വധത്തിൽ മംഗളൂരുവിൽ നിരോധനാജ്ഞ തുടരുന്നു; 11 പേരെ കൂടി കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: മംഗളൂരു സൂറത്കൽ സ്വദേശി ഫാസിലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേരെ കൂടി കസ്റ്റഡിയിലെടുത്തു. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം 21 ആയി. അതേസമയം, കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കസ്റ്റഡിയിലുള്ള 21 പേരെയും ചോദ്യം…