Tag: Australia

ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ലോകകപ്പിനു മുൻപ് ഇന്ത്യൻ പര്യടനം നടത്തുമെന്ന് ബിസിസിഐ

ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ലോകകപ്പിനു മുൻപ് ഇന്ത്യൻ പര്യടനം നടത്തുമെന്ന് ബിസിസിഐ അറിയിച്ചു. ഇരുടീമുകളും ടി20 പരമ്പരകളാവും കളിക്കുക. ബിസിസിഐ യോഗത്തിന് ശേഷം ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്. ലോകകപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് പര്യടനങ്ങൾ. ഒക്ടോബർ 16നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇരു ടീമുകൾക്കുമെതിരെ…

ഓസ്ട്രേലിയയിൽ ഗ്രേറ്റ് ബാരിയര്‍ റീഫടക്കം 19 ആവാസവ്യവസ്ഥകള്‍ ഭീഷണിയിൽ

ഓസ്ട്രേലിയ ഗുരുതരമായ പാരിസ്ഥിതിക ഭീഷണി നേരിടുന്നുണ്ടെന്ന് റിപ്പോർട്ട്. 19 ആവാസവ്യവസ്ഥകൾ നാശത്തിന്‍റെ വക്കിലാണെന്ന് സ്റ്റേറ്റ് ഓഫ് ദി എന്‍വയോണ്‍മെന്റ് റിപ്പോര്‍ട്ട് നടത്തിയ ഒരു സർവേ സൂചിപ്പിക്കുന്നു. ഗ്രേറ്റ് ബാരിയർ റീഫിലെ പവിഴപ്പുറ്റുകൾ സമീപ വർഷങ്ങളിൽ ആറ് തവണ ബ്ലീച്ചിംഗ് പ്രക്രിയയ്ക്ക് വിധേയമായിട്ടുണ്ട്.…

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ശ്രീലങ്കയ്ക്ക് വൻ മുന്നേറ്റം, ഇന്ത്യ അഞ്ചാമത്

ഗാലെ: പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ശ്രീലങ്കയുടെ മുന്നേറ്റം. ശ്രീലങ്ക മൂന്നാം സ്ഥാനത്തെത്തി. ഗാലെയിലെ തോൽവിയോടെ ഓസ്ട്രേലിയയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്…

കന്നി ഇരട്ട സെഞ്ച്വറി; റെക്കോർഡിട്ട് മറികടന്ന് ചാൻ‍ഡിമൽ

രണ്ടാം ടെസ്റ്റിൽ ശ്രീലങ്ക ഓസ്ട്രേലിയയെ 7 വിക്കറ്റിന് തോൽപ്പിച്ചു. ദിനേശ് ചണ്ഡിമലിന്‍റെ കരിയറിലെ കന്നി ഡബിൾ സെഞ്ച്വറിയാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യ ഇന്നിങ്സിൽ 554 റൺസാണ് ശ്രീലങ്ക നേടിയത്. കരിയറിലെ തന്‍റെ കന്നി ഇരട്ട സെഞ്ച്വറിയാണ് ചണ്ഡിമൽ പുതിയ നേട്ടത്തിലൂടെ…

വിരമിക്കൽ സൂചന നൽകി ആരോൺ ഫിഞ്ച്

ഈ വർഷത്തെ ലോകകപ്പിന് ശേഷം ടി20 ക്രിക്കറ്റിനോട് വിടപറഞ്ഞേക്കുമെന്ന സൂചന നൽകി ഓസ്ട്രേലിയൻ ഓൾറൗണ്ടർ ആരോൺ ഫിഞ്ച്. ഓസ്ട്രേലിയയുടെ ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനാണ് ഫിഞ്ച്. ഫിഞ്ചിന്‍റെ കീഴിലാണ് കഴിഞ്ഞ വർഷം ഓസ്ട്രേലിയ ടി20 ലോകകപ്പ് ഉയർത്തിയത്. ഈ വർഷം സ്വന്തം…

ഓസ്‌ട്രേലിയയിൽ ലോക്ഡൗണ്‍; മനുഷ്യർക്കല്ല തേനീച്ചകള്‍ക്ക്

ഓസ്ട്രേലിയ: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ തേനീച്ചകൾക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തി. പരാദജീവിയായ വറോവ ഡിസ്ട്രക്ടറിന്റെ വ്യാപനം കണ്ടെത്തിയതോടെയാണ് തേനീച്ചകളുടെ സഞ്ചാരം നിയന്ത്രിച്ചത്. തേനീച്ചകളെയോ തേനീച്ചക്കൂടുകളോ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതാണ് നിരോധിച്ചിരിക്കുന്നത്. വറോവയെന്ന ചെള്ളുകളെ ഓസ്‌ട്രേലിയ തുടച്ചുനീക്കിയിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച…

ഫോൺ വെള്ളത്തിലും ഉപയോഗിക്കാം; സാംസങ്ങിന് 75 കോടി പിഴ ചുമത്തി ആസ്ട്രേലിയ

ആസ്ട്രേലിയ: ആഗോള ടെക്നോളജി ബ്രാൻഡായ സാംസങ്ങിന് 75 കോടി രൂപയോളം പിഴയീടാക്കി ആസ്ട്രേലിയ. വാട്ടർ റെസിസ്റ്റൻസ് ഫീച്ചറുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിച്ചതിനാണ് സാംസങ് ഇലക്‌ട്രോണിക്‌സിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

വാർണറിന്റെ വിലക്ക് നീക്കാൻ സാധ്യത

ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറുടെ ക്യാപ്റ്റൻസി വിലക്ക് നീക്കിയേക്കും. വിലക്ക് നീക്കുന്ന കാര്യം ക്രിക്കറ്റ് ഓസ്ട്രേലിയ പരിഗണിക്കുന്നുണ്ടെന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ മുൻ വൈസ് ക്യാപ്റ്റനാണ് വാർണർ. 2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ്ടൗൺ ടെസ്റ്റിനിടെ പന്ത് ചുരണ്ടൽ…