Tag: Ashwini Vaishnaw

സിൽവർലൈൻ അനുമതി; സാമ്പത്തിക–സാങ്കേതിക സാധ്യതകൾ പരിഗണിച്ചു മാത്രമെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: സാമ്പത്തികവും സാങ്കേതികവുമായ സാധ്യതകൾ പരിഗണിച്ചു കൊണ്ട് മാത്രമേ സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകൂവെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആവർത്തിച്ചു. പദ്ധതിക്ക് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. ഡി.പി.ആർ തയ്യാറാക്കുന്നതിന് തത്വത്തിൽ അനുമതി നൽകിയിരുന്നു. ഹൈബി ഈഡന്‍റെയും അടൂർ പ്രകാശിന്‍റെയും ചോദ്യങ്ങൾക്ക്…

കരട് ഡേറ്റ സംരക്ഷണ ബിൽ-2022 പുറത്തുവിട്ട് കേന്ദ്രം: പിഴ 500 കോടി രൂപ വരെ

ന്യൂഡൽഹി: കരട് ഡേറ്റ സംരക്ഷണ ബിൽ-2022 കേന്ദ്ര സർക്കാർ പുറത്തിറക്കി. സുരക്ഷാ മുൻകരുതലുകൾ ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് 500 കോടി രൂപ വരെ പിഴ ഈടാക്കാനുള്ള വ്യവസ്ഥയും കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ബിൽ ലക്ഷ്യമിടുന്നത്.…

6ജിയില്‍ ഇന്ത്യ മുൻനിരയിലായിരിക്കും; കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്

ഡൽഹി: 6ജിയുടെ കാര്യത്തിൽ ഇന്ത്യ മുൻപന്തിയിലുണ്ടാകുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. 6ജി വികസിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതികവിദ്യകൾ ഇന്ത്യൻ ഡെവലപ്പർമാരുടെ പക്കൽ ലഭ്യമാണ് എന്നതാണ് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഹൈദരാബാദ് ഐഐടി ബൂത്ത് സന്ദർശിച്ച ശേഷം ഇന്ത്യാ മൊബൈൽ കോൺഗ്രസിൽ…

വിശാഖപട്ടണത്ത് മുൻഗണന നല്കി 5ജി പുറത്തിറക്കണമെന്ന് ബിജെപി എംപി

വിശാഖപട്ടണം: തന്ത്രപരവും സാമ്പത്തികവുമായ പ്രാധാന്യം കണക്കിലെടുത്ത് തുറമുഖ നഗരമായ വിശാഖപട്ടണത്ത് മുൻഗണനാ അടിസ്ഥാനത്തിൽ 5 ജി നെറ്റ് വർക്ക് സേവനങ്ങൾ ആരംഭിക്കാൻ ബിജെപി രാജ്യസഭാംഗം ജിവിഎൽ നരസിംഹ റാവു കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ആന്ധ്രാപ്രദേശിലെ മറ്റ് പ്രധാന നഗരങ്ങളായ വിജയവാഡ, രാജമഹേന്ദ്രവാരം, കാക്കിനാഡ,…

ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച് മുകേഷ് അംബാനി

ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ഇളയ മകൻ അനന്ത് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്‍റും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അദ്ദേഹവും കുടുംബവും ക്ഷേത്രത്തിലെ സോപാനത്തിൽ (ശ്രീകോവിലിൽ) പ്രാർത്ഥിച്ചു. ക്ഷേത്ര ആനകളായ ചെന്താമരാക്ഷൻ, ബലരാമൻ…

ഇന്ത്യയിൽ 5ജി ജിയോ ഭരിക്കും; 88078 കോടി രൂപ മുടക്കി ഒന്നാമത്

മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ 5G സ്പെക്‌ട്രം ലേലത്തിലെ ഏറ്റവും വലിയ ലേലക്കാരനായി. ലേലത്തിൽ വിറ്റഴിച്ച എയർവേവുകളുടെ പകുതിയോളം 88078 കോടി രൂപയ്ക്ക് ജിയോ സ്വന്തമാക്കി. പൊതു നെറ്റ്‌വർക്കുകൾക്കുള്ളതല്ലാത്ത 26 ജിഗാഹെർട്‌സ് ബാൻഡിൽ അദാനി ഗ്രൂപ്പ് സ്‌പെക്‌ട്രം വാങ്ങിയപ്പോൾ, ജിയോ…

5ജി സ്പെക്ട്രം ലേലം ഏഴാം ദിവസത്തിലേയ്ക്ക്

യുപി ഈസ്റ്റ് സർക്കിളിനായുള്ള 1800 മെഗാഹെർട്സ് ഫ്രീക്വൻസിക്കായി ജിയോയും എയർടെല്ലും ഉൾപ്പെടെയുള്ള കമ്പനികൾ കടുത്ത ലേലത്തിൽ കുടുങ്ങിയതോടെ 5 ജി സ്പെക്ട്രത്തിനായുള്ള ഇന്ത്യയുടെ ആദ്യ ലേലം തിങ്കളാഴ്ച ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു. ലേലത്തിന്‍റെ ആറാം ദിവസമായ ഞായറാഴ്ച സ്പെക്ട്രം വിൽപ്പന 1.50…

5ജി സ്പെക്ട്രം ലേലം ആറാം ദിവസത്തിലേക്ക്; 1.5 ലക്ഷം കോടിക്കടുത്ത് ബിഡ്ഡുകൾ

റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികളിൽ നിന്ന് ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 1,49,966 കോടി രൂപയുടെ ബിഡ്ഡുകൾ ലഭിച്ചതിന് ശേഷം അൾട്രാ-ഹൈസ്പീഡ് ഇന്‍റർനെറ്റ് വാഗ്ദാനം ചെയ്യാൻ ശേഷിയുള്ള 5 ജി സ്പെക്ട്രത്തിന്‍റെ ലേലം ലേലത്തിന്‍റെ ആറാം ദിവസത്തിലേക്ക് കടന്നു. 31ആം…

5ജി ലേലം അഞ്ചാം ദിവസത്തിലേക്ക്; 71% സ്പെക്ട്രം വിറ്റഴിച്ചു

റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികളിൽ നിന്ന് ഇതുവരെ 1,49,855 കോടി രൂപയുടെ ബിഡ്ഡുകൾ ലഭിച്ചതിന് ശേഷം 5 ജി സ്പെക്ട്രത്തിനായുള്ള ലേലം അഞ്ചാം ദിവസവും തുടരുന്നു. റേഡിയോവേവുകളിൽ തുടരുന്ന താൽപ്പര്യം ലേലം ശനിയാഴ്ച വരെ നീട്ടുന്നതിലേക്ക് നയിച്ചു. 24-ാം…

5ജി സ്പെക്ട്രം ലേലം നാലാം ദിനത്തിലേക്ക്; ഇതുവരെ ലഭിച്ച 1,49,623 കോടി രൂപയുടെ ബിഡ്ഡുകൾ

അൾട്രാ-ഹൈസ്പീഡ് ഇന്‍റർനെറ്റ് സേവനങ്ങൾക്കായുള്ള 5 ജി സ്പെക്ട്രത്തിന്‍റെ ലേലം നാലാം ദിവസം വരെ തുടരും. ഇതുവരെ നടന്ന 16 റൗണ്ട് ലേലങ്ങൾക്ക് ശേഷം 1,49,623 കോടി രൂപയുടെ ലേലങ്ങൾ ലഭിച്ചു. ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ, സുനിൽ മിത്തലിന്‍റെ നേതൃത്വത്തിലുള്ള…