Tag: Arya Rajendran

കത്ത് വിവാദം; പ്രതിപക്ഷ പാർട്ടികളെ ചർച്ചക്ക് വിളിച്ച് തദ്ദേശ മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം സർക്കാർ ചർച്ച ചെയ്യും. ഇതിനായി രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു. നാളെ വൈകിട്ട് നാലിന് സെക്രട്ടേറിയറ്റ് അനക്സിലാണ് യോഗം ചേരുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് യോഗം വിളിച്ചത്. പ്രധാന…

കോർപ്പറേഷൻ കത്ത് വിവാദം; അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസ്

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു. കത്ത് അനുസരിച്ച് നിയമനം നടക്കാത്തതിനാൽ സർക്കാരിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും അതിനാൽ കേസ് വിജിലൻസ് അന്വേഷണ പരിധിയിൽ വരില്ലെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. മുൻ വർഷങ്ങളിലെ നിയമനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികൾ…

ആര്യ രാജേന്ദൻ കത്തയച്ചിട്ടില്ല: കേസില്‍ സിബിഐ വേണ്ടെന്ന് കോടതിയിൽ നിലപാടെടുത്ത് സർക്കാർ

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷൻ നിയമനത്തിന് പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ അയച്ച കത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ മേയറെ ന്യായീകരിച്ച് സംസ്ഥാന സർക്കാർ രംഗത്ത്. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചിട്ടില്ലെന്നും, പുറത്ത് വന്ന കത്ത്…

കോർപ്പറേഷൻ കത്ത് വിവാദം; ഓംബുഡ്സ്മാന് വിശദീകരണം നൽകി മേയർ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ നിയമനത്തിനായി പാർട്ടി പട്ടിക ആവശ്യപ്പെട്ട് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയെന്ന് പറയപ്പെടുന്ന കത്ത് വ്യാജമെന്ന് മേയർ ആര്യ രാജേന്ദ്രൻ ഓംബുഡ്സ്മാൻ വിശദീകരണം നൽകി. ഔദ്യോഗിക ലെറ്റർപാഡോ സീലോ ദുരുപയോഗം ചെയ്തിട്ടില്ലെന്നും മേയർ വ്യക്തമാക്കി.…

ലെറ്റര്‍ പാഡ് ദുരൂപയോഗം ചെയ്തു; ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി മേയര്‍ ആര്യ

തിരുവനന്തപുരം: കത്തെഴുതാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ലെറ്റർപാഡ് ദുരൂപയോഗം ചെയ്തതായും ആര്യ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലിനോട് പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്തിയപ്പോഴും ക്രൈംബ്രാഞ്ച് സംഘം മേയറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴിയും…

കത്ത് വിവാദത്തിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്; ലെറ്റർപാഡിൽ കൃത്രിമം കാട്ടിയെന്ന് എഫ്ഐആർ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ താൽക്കാലിക നിയമനത്തിന് പാർട്ടി പട്ടിക ആവശ്യപ്പെട്ടുള്ള മേയർ ആര്യ രാജേന്ദ്രന്‍റെ പേരിലുള്ള ശുപാർശക്കത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജ രേഖ ചമയ്ക്കല്‍ വകുപ്പുകളാണ് മേയറുടെ പരാതിയില്‍ ചുമത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 466, 469 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.…

തിരുവനന്തപുരം കോ‍‍ർപറേഷനിലെ കത്ത് വിവാദം: തുടരന്വേഷണത്തിൽ ഇന്ന് തീരുമാനം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ ഉയരും. ബി.ജെ.പി കൗൺസിലർമാരുടെ അനിശ്ചിതകാല ഉപവാസ സമരവും യു.ഡി.എഫിന്‍റെ അനിശ്ചിതകാല സത്യാഗ്രഹസമരവും തുടരുകയാണ്. കത്തിന്‍റെ ഉറവിടമോ യഥാർത്ഥ കത്തോ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്…

കത്ത് വിവാദം; കൗൺസിൽ യോഗത്തിൽ സംഘർഷം, പിരിച്ചുവിട്ട് മേയര്‍

തിരുവനന്തപുരം: കൗൺസിൽ യോഗം ആവശ്യപ്പെട്ടവർ മര്യാദ കാണിക്കണമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. നിയമന കത്ത് വിവാദത്തിൽ ചർച്ച വേണ്ടെന്ന് ആഗ്രഹിക്കുന്ന ചിലരാണ് യോഗത്തിൽ പ്രതിഷേധിച്ചത്. ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും മേയർ പറഞ്ഞു. പ്രതിപക്ഷം എന്തിനെയാണ് ഭയപ്പെടുന്നതെന്നും മേയർ ചോദിച്ചു.…

കത്ത് വിവാദം; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘര്‍ഷം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം ചർച്ച ചെയ്യാൻ മേയർ ആര്യ രാജേന്ദ്രൻ വിളിച്ചുചേർത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. പ്രതിപക്ഷ കൗൺസിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കരിങ്കൊടിയും ‘മേയർ ഗോ ബാക്ക്’ മുദ്രാവാക്യങ്ങളും ഉയർത്തി മേയറുടെ രാജിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. മേയറെ…

നിയമനവിവാദങ്ങൾ പരിശോധിക്കാന്‍ സിപിഎം തീരുമാനം

തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎമ്മിനെ പിടിച്ചുകുലുക്കിയ നിയമന വിവാദങ്ങൾ പരിശോധിക്കാൻ പാർട്ടി തീരുമാനം. തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ, പാര്‍ലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരുടെ പേരുകൾ അടങ്ങിയ കത്ത് വിവാദമായതിൽ സംസ്ഥാന…