Tag: ARIF MOHAMMAD KHAN

മുഖ്യമന്ത്രിയുടെ ‘പൊട്ടിത്തെറികള്‍’ സ്വന്തം നേര്‍ക്ക് വിമര്‍ശനമുയരുമ്പോള്‍ : വി.ടി. ബല്‍റാം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചെന്ന മാധ്യമ വാർത്തയോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. തനിക്കെതിരെ എന്തെങ്കിലും വിമർശനം ഉയരുമ്പോൾ മുഖ്യമന്ത്രിയുടെ ഇത്തരം പ്രകോപനങ്ങൾ സാധാരണമാണെന്ന് ബൽറാം പരിഹസിച്ചു. ഗവർണറും മുഖ്യമന്ത്രിയും ഇരിക്കുന്ന സ്ഥാനത്തിന്‍റെ…

തന്റെ പദവിക്ക് യോജിക്കാത്ത സമീപനമാണ് ഗവർണറുടേതെന്ന് എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സമീപനം തന്‍റെ പദവിക്ക് യോജിച്ചതല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഗവർണർ പദവിയോട് ഭരണഘടനാപരമായ ബഹുമാനം പുലര്‍ത്തുന്നതാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ…

കെ.എം ഷാജി വിഷയത്തിൽ പൊതുചർച്ച വേണ്ട: എം.കെ.മുനീർ

കോഴിക്കോട്: കെഎം ഷാജി വിഷയത്തിൽ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ. ഷാജിയുടെ പ്രസംഗത്തിന്‍റെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്നത്. ഷാജി തങ്ങളുമായി സംസാരിക്കും. പ്രസക്തമായ കാര്യങ്ങളെ കുറിച്ച് മാത്രമാണ് ഷാജി സംസാരിക്കുന്നത്. പൊതുചർച്ചയിലേക്ക് പോകേണ്ട ആവശ്യമില്ല. ഷാജി…

സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം പരിഹരിക്കും: സ്പീക്കർ എ.എൻ ഷംസീർ

തിരുവനന്തപുരം: സർവകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം പരിഹരിക്കുമെന്ന് സ്പീക്കർ എ.എൻ ഷംസീർ. രണ്ടും ഭരണഘടനാ സ്ഥാപനങ്ങളാണ്, സർക്കാർ-ഗവർണർ തർക്കം മാധ്യമങ്ങൾ ഉദ്ദേശിച്ചതുപോലെ പോകില്ലെന്നും ശുഭാപ്തിവിശ്വാസമാണ് ഉണ്ടെന്നും ഷംസീർ പറഞ്ഞു. മോദി സർക്കാരിന്റെ നയമാണ് ഗവർണർ നടപ്പാക്കുന്നതെന്ന മുരളീധരന്‍റെ…

ഗവർണറും മുഖ്യമന്ത്രിയും അവരുടെ സ്ഥാനങ്ങളിൽ തുടരാൻ യോഗ്യരല്ല: രമേശ് ചെന്നിത്തല

ആലപ്പുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇരുവരും കേരളത്തെ അപമാനിച്ചുവെന്നും, ഇരുവർക്കും അവരുടെ സ്ഥാനങ്ങളിൽ തുടരാൻ യോഗ്യതയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയും ഗവർണറും അവരുടെ സ്ഥാനങ്ങളിൽ ഇരിക്കാൻ യോഗ്യരല്ലെന്ന്…

പോരാട്ടത്തിൽ ഗവര്‍ണര്‍ ഒറ്റയ്ക്കാവില്ലെന്ന് കെ സുധാകരന്‍

കോഴിക്കോട്: കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവർണറുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. ഗവർണർ പദവിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന നടപടിയാണിത്. സർവകലാശാലകളുടെ വിശ്വാസ്യത തകർത്ത ദുഷ്ടശക്തികൾക്കെതിരായ പോരാട്ടത്തിൽ ഗവർണർ…

കണ്ണൂർ സർവകലാശാല പുതിയ പഠനബോർഡ്; വിസിയുടെ ശുപാർശ ഗവർണർ തള്ളി

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ പുതുതായി നാമനിർദ്ദേശം ചെയ്യപ്പെട്ട 72 ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടിക അംഗീകരിക്കാനുള്ള വിസിയുടെ ശുപാർശ ഗവർണർ തള്ളി. ഗവർണർ നടത്തേണ്ട നാമനിർദ്ദേശങ്ങൾ സർവകലാശാലയ്ക്ക് എങ്ങനെ നടത്താനാവുമെന്ന് വിശദീകരിക്കാൻ വിസിയോട് ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി റൂൾസ് അനുസരിച്ച്, ബോർഡ്…

സജി ചെറിയാന്റെ വിവാദപ്രസംഗം; പരാമർശം ഗൗരവത്തോടെ കാണുന്നുവെന്ന് രാജ്ഭവൻ

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തിൽ രാജ്ഭവൻ ഇടപെട്ടു. ഇന്ത്യൻ ഭരണഘടനയ്ക്കെതിരായ മന്ത്രിയുടെ പരാമർശം ഗൗരവമായാണ് കാണുന്നതെന്ന് രാജ്ഭവൻ പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിയുടെ പ്രസംഗത്തിന്‍റെ വിശദാംശങ്ങൾ ഉദ്യോഗസ്ഥരോട് ആരാഞ്ഞു. ഗവർണർ ഇന്ന് തന്നെ പ്രതികരിക്കുമെന്നും രാജ്ഭവൻ…

‘സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണം’; ഗവർണറുടെ കത്ത് പുറത്ത്

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്ത് പുറത്ത്. 2021 ഓഗസ്റ്റ് 16ന് ഗവർണർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചിരുന്നു. 2020 ഡിസംബർ 24നു ഗവർണർ…

പ്രതിപക്ഷ സമരം, സര്‍ക്കാര്‍ നേരിടുന്ന രീതി ഗവര്‍ണര്‍ നിരീക്ഷിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷ പ്രതിഷേധങ്ങളെ സർക്കാർ കൈകാര്യം ചെയ്യുന്ന രീതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരീക്ഷിക്കുന്നു. രഹസ്യാന്വേഷണ വീഴ്ചയുണ്ടായെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. കോൺഗ്രസും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടുമ്പോൾ പൊലീസ് കാഴ്ചക്കാരായി മാറിനിൽക്കുന്നതായും പരാതിയുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം ഡിജിപിയോട് നേരിട്ട്…