Tag: ARIF MOHAMMAD KHAN

നിയമനം നിയമപരം; ഗവർണറുടെ നോട്ടീസിന് മറുപടി നൽകി വിസിമാർ

തിരുവനന്തപുരം: ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച വിസിമാർ മറുപടി നൽകി. യു.ജി.സി മാനദണ്ഡങ്ങൾ ലംഘിച്ച സാങ്കേതിക സർവകലാശാല വി.സിയെ സുപ്രീം കോടതി പുറത്താക്കിയതിന് പിന്നാലെയാണ് മറ്റ് സർവകലാശാലകളിലെ വി.സിമാരെ പുറത്താക്കാതിരിക്കാൻ കാരണം കാണിക്കാൻ ഗവർണർ നോട്ടീസ് അയച്ചത്. ഇന്നുവരെ വി.സിമാർക്ക്…

ഗവർണറുമായി കൂടിക്കാഴ്ച നടത്തി സ്പീക്കർ; അനൗപചാരിക സന്ദർശനമെന്ന് വിശദീകരണം

തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി ഇടഞ്ഞ് നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സ്പീക്കർ എ എൻ ഷംസീർ കൂടിക്കാഴ്ച നടത്തി. വൈകിട്ട് ആറുമണിക്കായിരുന്നു കൂടിക്കാഴ്ച. സ്പീക്കറായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ഷംസീർ രാജ്ഭവനിൽ ഗവർണറെ കാണുന്നത്. ഇത് അനൗപചാരിക സന്ദർശനം മാത്രമാണെന്ന്…

ഗവർണറുടെ നോട്ടിസിന് മറുപടി നൽകി കണ്ണൂർ സർവകലാശാല വിസി

തിരുവനന്തപുരം: പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടീസിന് മറുപടി നൽകി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. നിയമനത്തിൽ ചട്ടലംഘനം നടന്നിട്ടില്ലെന്നാണ് അഭിഭാഷകൻ മുഖേന നൽകിയ മറുപടിയിൽ പറയുന്നത്. പുറത്താക്കാതിരിക്കാൻ കാരണം വിശദീകരിക്കാനുള്ള…

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രണ്ടു ചാനലുകളെ പുറത്താക്കി ഗവർണർ

തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ട് ചാനലുകളെ പുറത്താക്കി. ‘കേഡർ’ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ ഗവർണർ കൈരളിയോടും മീഡിയ വൺ ചാനലിനോടും പുറത്തുപോകാൻ ആവശ്യപ്പെട്ടു. സർവകലാശാല വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയായിരുന്നു ഗവർണറുടെ നടപടി. അതേസമയം വൈസ് ചാൻസലർമാരുടെ…

ഗവർണർക്ക് പിന്തുണ; ജനകീയ കൂട്ടായ്മകളുമായി രംഗത്തിറങ്ങുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഗവർണർക്കെതിരായ സിപിഎം സമര പ്രഖ്യാപനത്തിന് പിന്നാലെ ഗവർണറെ ഭീഷണിപ്പെടുത്താനുള്ള സിപിഎം നീക്കത്തിനെതിരെ ബഹുജന കൂട്ടായ്മയുമായി ബിജെപി രംഗത്തെത്തുമെന്ന് ബിജെപി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നവംബർ 18, 19 തീയതികളിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപിയുടെ നേതൃത്വത്തിൽ വിപുലമായ ബഹുജന…

സർവകലാശാലകളിൽ വർഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നു: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിൽ വർഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണമോയെന്ന് ചർച്ച ചെയ്യേണ്ട സ്ഥിതിയാണ്. ഗവർണറെ ഉപയോഗിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സംഘപരിവാർ അജണ്ട നടപ്പാക്കാൻ…

ഗവര്‍ണറുടെ നോട്ടിസിന് മലയാളം സര്‍വകലാശാലാ വിസി മറുപടി നല്‍കി

കോഴിക്കോട്: പുറത്താക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടീസിന് മറുപടി നൽകി മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ. മറുപടി ഇന്നലെ തപാൽ വഴി അയച്ചതായി അദ്ദേഹം പറഞ്ഞു. രേവതി പട്ടത്താനത്തിന്‍റെ ഭാഗമായുള്ള കൃഷ്ണഗീതി…

പ്രക്ഷോഭം വ്യാപിപ്പിക്കുന്നു; ഗവർണർക്കെതിരായ എൽഡിഎഫ് ധർണയിൽ ഡിഎംകെ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന ധർണയിൽ ഡി.എം.കെ പങ്കെടുക്കും. നവംബർ 15ന് രാജ്ഭവന് മുന്നിൽ നടക്കുന്ന ധർണയിൽ ഡിഎംകെയുടെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ പങ്കെടുക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പങ്കെടുക്കും. സി.പി.എം സംസ്ഥാന…

രാജ്ഭവന് ഡെന്റൽ ക്ലിനിക്കിന് വേണ്ടി 10 ലക്ഷം അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: രാജ്ഭവനിലെ ഡെന്‍റൽ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിക്കണമെന്ന ഗവർണറുടെ ആവശ്യം അംഗീകരിച്ച് ധനവകുപ്പ്. തുക അനുവദിച്ചുകൊണ്ടുള്ള ഫയൽ പൊതുഭരണ വകുപ്പ് വഴി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. മുഖ്യമന്ത്രി തീരുമാനമെടുത്താൽ ഉത്തരവ് പുറപ്പെടുവിക്കും. രാജ്ഭവനിൽ നിലവിലുള്ള ക്ലിനിക്കിനോട് ചേർന്ന് ഡെന്‍റൽ…

ഗവര്‍ണര്‍ക്കെതിരായ നിയമോപദേശം ലഭിക്കാൻ സര്‍ക്കാര്‍ ചെലവഴിക്കുന്നത് 46.9 ലക്ഷം രൂപ

തിരുവനന്തപുരം: ഗവർണർ തടഞ്ഞുവച്ച ബില്ലുകൾ ഉൾപ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളിൽ നിയമോപദേശം തേടാൻ 46.90 ലക്ഷം രൂപയാണ് സർക്കാർ ചെലവഴിച്ചത്. ലക്ഷക്കണക്കിന് രൂപയാണ് സർക്കാർ നിയമവകുപ്പിനായി ചെലവഴിക്കുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ 11 ബില്ലുകളാണ് നിയമസഭ പാസാക്കിയത്. ഇതിൽ ലോകായുക്തയും സർവകലാശാലാ…