Tag: ARIF MOHAMMAD KHAN

ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കാൻ ബിൽ; സംസ്ഥാനത്തിന് മാത്രം തീരുമാനം എടുക്കാനാകില്ലെന്ന് ഗവർണർ

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ബില്ലിന് മറുപടിയുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏത് വിഷയവും നിയമസഭയിൽ ചർച്ച ചെയ്യാൻ അംഗങ്ങൾക്ക് അവകാശമുണ്ടെന്ന് ഗവർണർ പ്രതികരിച്ചു. “അവർ അവരുടെ അഭിപ്രായം പറയുന്നു. എന്‍റെ മുന്നിൽ വരുമ്പോൾ, നിലപാട്…

ചാൻസലർ സ്ഥാനത്തിരുന്ന് ഗവർണർ കുട്ടിക്കളി നടത്തുന്നുവെന്ന് വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കേരള സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളും കത്ത് ഇടപാടുകളും പരിശോധിച്ച കോടതി, ഉന്നത സ്ഥാനങ്ങളിലുള്ളവരുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമല്ല വേണ്ടതെന്ന് വ്യക്തമാക്കി. ചാൻസലറുടേത്…

സർവ്വകലാശാല വിസിമാരെ ഹിയറിംഗിന് വിളിച്ച് ഗവര്‍ണർ; 9 പേര്‍ക്ക് നോട്ടീസ് നൽകി

തിരുവനന്തപുരം: കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകിയ വി.സിമാരെ ഹിയറിംഗിന് വിളിച്ച് ഗവര്‍ണര്‍. ഹിയറിംഗിന് ഹാജരാകാൻ ഒമ്പത് വിസിമാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ മാസം 12ന് വി.സി.മാരുടെ ഹിയറിംഗ് നടക്കും. രാവിലെ 11 മണിക്ക് ഹാജരാകണം. നേരിട്ട് ഹാജരാകുന്നതിന് പകരം അഭിഭാഷകരെ…

അനുഭാവപൂര്‍വ്വം പരിഗണിക്കണം; ബിജെപി നേതാക്കള്‍ക്ക് വേണ്ടിയുള്ള ഗവര്‍ണറുടെ കത്ത് പുറത്ത്

തിരുവനന്തപുരം: കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികളായ കേസുകളിൽ ഉചിതമായ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തുവന്നു. കൊടകര കുഴൽപ്പണക്കേസിലടക്കം ബി.ജെ.പി നേതാക്കളെ സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിച്ച് പാർട്ടി നേതാക്കൾ നൽകിയ പരാതിയാണ് ഗവർണർ…

ഗവര്‍ണർക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി; ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളി ഹൈക്കോടതി

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകൾ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുന്ന ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ഫയലിൽ പോലും സ്വീകരിക്കാതെയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. നിയമസഭ പാസാക്കിയ നിയമനിർമ്മാണങ്ങളിൽ ഗവർണർ ഒപ്പിടാത്തത്…

സാങ്കേതിക സർവകലാശാലയിലെ വിസി നിയമനം; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ ഡോ.സിസ തോമസിന് നൽകിയ ഗവർണറുടെ തീരുമാനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് സർക്കാർ തീരുമാനം. നിയമനം…

ആരിഫ് മുഹമ്മദ് ഖാന്റെ സഹോദര പുത്രി ഡൽഹിയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ന്യൂഡൽഹി: പൗരത്വഭേദഗതി സമരകേന്ദ്രമായിരുന്ന ഷഹീൻ ബാഗിലെ മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി തിരഞ്ഞെടുപ്പിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സഹോദര പുത്രി അരിബ ഖാൻ കോൺഗ്രസ് സ്ഥാനാർത്ഥി. ബിജെപിയെയും എഎപിയെയും കടന്നാക്രമിച്ചാണ് ആരിബയുടെ പ്രചാരണം. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആരിബയുടേത്…

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് പറഞ്ഞു. അതേസമയം, സിസാ തോമസിനെ ഗവർണർ നിയമിച്ചതിനെ ചോദ്യം…

കെടിയു വൈസ് ചാൻസലർ നിയമനം: ഗവർണറോട് ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ (കെടിയു) ഇടക്കാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ഹൈക്കോടതിയുടെ ചോദ്യങ്ങൾ. സിസ തോമസിനെ എങ്ങനെയാണ് നിയമനത്തിന് കണ്ടെത്തിയതെന്ന് കോടതി ചോദിച്ചു. ആരാണ് സിസ തോമസിന്‍റെ പേര്…

രാജ്ഭവൻ സമരത്തിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി; രേഖാമൂലം ആരാഞ്ഞ് ഗവർണർ

തിരുവനന്തപുരം: എൽ.ഡി.എഫ് നടത്തിയ രാജ്ഭവൻ ഉപരോധത്തിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചീഫ് സെക്രട്ടറിയോട് രേഖാമൂലം ചോദിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തതിന്‍റെ തെളിവായി വീഡിയോകളും ഫോട്ടോകളും സഹിതം ബി.ജെ.പി നേതാക്കൾ കഴിഞ്ഞ…