Tag: Antony Raju

കെഎസ്ആർടിസിയുടെ 11 ജില്ലാ ഓഫീസുകളുടെ പ്രവർത്തനം 18 മുതൽ

കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 11 ജില്ലാ ഓഫീസുകളുടെ പ്രവർത്തനം ജൂലൈ 18 മുതൽ ആരംഭിക്കും. ജൂണ് ഒന്നു മുതൽ വയനാട്, പാലക്കാട്, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഓഫീസുകൾ തുറന്നത്. നേരത്തെ 98 ഡിപ്പോകളിലും വർക്ക്ഷോപ്പുകളിലും ഓഫീസ് സംവിധാനം പ്രവർത്തിച്ചിരുന്നു.…

തിരുവനന്തപുരത്ത് സിറ്റി സർക്കുലർ സർവീസിന് ഇനി ഇലക്ട്രിക് ബസുകൾ

തിരുവനന്തപുരം : തിരുവനന്തപുരത്തെ പ്രധാന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി ആരംഭിച്ച സിറ്റി സർക്കുലർ സർവീസിന് ഇനി ഇലക്ട്രിക് ബസുകൾ ലഭ്യമാകും. ഇതിനായി കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളിൽ ആദ്യത്തെ അഞ്ചെണ്ണം തിരുവനന്തപുരത്തെത്തി. കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് ഡൽഹിയിലെ പി.എം.ഐ ഇലക്ട്രോ…

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി; റിപ്പോർട്ട് തേടി ഗതാഗതമന്ത്രി

തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ ഗതാഗത മന്ത്രി ആന്റണി രാജു റിപ്പോർട്ട് തേടി. ഹൈക്കോടതി ഉത്തരവിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി എംഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യൂണിയനുകളുടെ അസൗകര്യത്തെ തുടർന്ന് മന്ത്രിതല ചർച്ച തിങ്കളാഴ്ചത്തേക്ക് മാറ്റി. മെയ് മാസത്തെ…

മത്സരയോട്ടം മതി; ‘ഓപ്പറേഷന്‍ റേസ്’ ബുധനാഴ്ച മുതൽ

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങൾ മത്സരയോട്ടം നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി. “പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കിലാണ് മോട്ടോർ റേസ് നടത്തേണ്ടത്. സമീപ വർഷങ്ങളിൽ ഇത് സാധാരണ റോഡിൽ നടത്തി മരിക്കുന്ന…

സ്വപ്നയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി ആന്റണി രാജു. മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപ്രീതിയിൽ ആശങ്കാകുലരായവരുടെ ഗൂഡാലോചനയാണ് ഈ ഹീനകൃത്യത്തിന് പിന്നിലെന്ന് ആന്റണി രാജു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ സ്വപ്ന…

ശമ്പളം വിതരണം ചെയ്യുന്നതിൽ ഉറപ്പ് നൽകാതെ ഗതാഗതമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുന്നതിൽ യാതൊരു ഉറപ്പും നൽകാതെ ഗതാഗതമന്ത്രി. ശമ്പളം നൽകാൻ ധനവകുപ്പ് പിന്തുണയ്ക്കണം. ശമ്പള വിതരണത്തിനായി 65 കോടി രൂപയാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. യൂണിയനുകൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്. പ്രതിപക്ഷം…

‘വീണ്ടും പണിമുടക്ക് നടത്തി പ്രതിസന്ധിയിലാക്കരുത്’; ഗതാഗതമന്ത്രി

വീണ്ടും പണിമുടക്കി കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കരുതെന്ന് ഗതാഗതമന്ത്രി ആൻറണി. കെഎസ്ആർടിസി പരിഷ്കരണ നടപടികളുടെ പാതയിലാണ്. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നത് പരിഷ്കരണ പ്രക്രിയയുടെ ഭാഗമാണ്. പരിഷ്കരണ നിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കെഎസ്ആർടിസി പ്രതിസന്ധിയിലാകുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. അതേസമയം അന്തർസംസ്ഥാന ദീർഘദൂര യാത്രയ്ക്കായി കെ-സ്വിഫ്റ്റ് ബസുകളിൽ…

KSRTC ശമ്പളപ്രതിസന്ധിയിൽ സർക്കാരിന് ഉത്തരവാദിത്വമില്ലെന്ന് മന്ത്രി

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിക്ക് സർക്കാർ ഉത്തരവാദിയല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ജീവനക്കാർ സമരം ചെയ്യില്ലെന്ന ഉറപ്പിലാണ് മെയ് 10ന് ശമ്പളം നൽകാമെന്ന് പറഞ്ഞത്. ഉറപ്പ് ലംഘിച്ച് യൂണിയനുകൾ സമരം ചെയ്തു. ഇനി എന്ത് ചെയ്യണമെന്ന് യൂണിയനും മാനേജ്മെന്റും തീരുമാനിക്കട്ടേയെന്ന്…