Tag: Alappuzha News

ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിൽ; രാഹുലിന് വൻ സ്വീകരണം

ഓച്ചിറ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചു. ജില്ലാ അതിർത്തിയായ ഓച്ചിറയിൽ രാഹുലിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. അറിയിച്ചതിലും അൽപം നേരത്തെയാണ് രാഹുൽ എത്തിയത്. ഓച്ചിറയിൽ മുതൽ കായംകുളം വരെയായിരുന്നു രാവിലത്തെ യാത്ര. വഴിയോരങ്ങളിൽ വലിയ…

നാളെ അവധിയാണ്, വെള്ളത്തില്‍ ചാടാനോ ചൂണ്ടയിടാനോ പോകരുത്: കുട്ടികളോട് പുതിയ ആലപ്പുഴ കളക്ടർ

ആലപ്പുഴ: കളക്ടറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഉത്തരവിൽ തന്നെ ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ കുട്ടികൾക്ക് നാളെ അവധി അനുവദിച്ചിരിക്കുകയാണ്. കുട്ടികൾക്കായി ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കുറിപ്പ് വായിക്കാം “പ്രിയ കുട്ടികളെ, ഞാന്‍ ആലപ്പുഴ ജില്ലയില്‍…

ആലപ്പുഴ ജില്ലാ കലക്ടറായി കൃഷ്ണ തേജ ചുമതലയേറ്റു

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടർ ആയി വി.ആർ.കൃഷ്ണ തേജ ചുമതലയേറ്റു. എ.ഡി.എമ്മിൽ നിന്നാണ് ചുമതലയേറ്റത്. കളക്ടറായി നിയമിതനായ ശ്രീറാം വെങ്കിട്ടരാമനെതിരെ വലിയ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് കൃഷ്ണ തേജയെ നിയമിച്ചത്. ഇന്നലെ തന്നെ ശ്രീറാം കളക്ടർ സ്ഥാനം രാജിവച്ചിരുന്നു. ചട്ടപ്രകാരം ജില്ലാ ഭരണാധികാരിയാണ്…

പ്രതിഷേധങ്ങൾക്കിടെ ആലപ്പുഴ കലക്ടറായി ചുമതലയേറ്റ് ശ്രീറാം

ആലപ്പുഴ: നിയമനത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടറായി ചുമതലയേറ്റു. എറണാകുളം കളക്ടറാകാൻ പോകുന്ന ഭാര്യ രേണു രാജിൽ നിന്നാണ് ശ്രീറാം ചുമതലയേറ്റത്. ശ്രീറാമിന്‍റെ വാഹനം കളക്ടറേറ്റിലെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. വൻ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.…

എകെജി സെൻ്ററിലെ ബോംബേറ്; പ്രകോപന മുദ്രാവാക്യവുമായി ഒരു വിഭാഗം സിപിഎം പ്രവർത്തകർ

ആലപ്പുഴ: ജില്ലയിൽ ഒരു വിഭാഗം സി.പി.എം പ്രവർത്തകർ വീണ്ടും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. എം.എൽ.എമാരും സി.പി.എം-സി.പി.ഐ ജില്ലാ സെക്രട്ടറിമാരും ഘടകകക്ഷി നേതാക്കളും നേതൃത്വം നൽകിയ എൽ.ഡി.എഫ് റാലിയിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർന്നത്. “കൈവെട്ടും, കാൽവെട്ടും, തലവെട്ടി ചെങ്കൊടി നാട്ടും, വെറുതെ ഞങ്ങൾ…

ഓഗസ്റ്റിൽ അല്ല നെഹ്റു ട്രോഫി വള്ളംകളി; ഇത്തവണ സെപ്റ്റംബർ നാലിന്

ആലപ്പുഴ: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ സെപ്റ്റംബർ നാലിന് നെഹ്റു ട്രോഫി വള്ളംകളി നടത്താൻ തീരുമാനമായി. തിങ്കളാഴ്ച ചേർന്ന ഡിടിപിസി യോഗത്തിലാണ് തീയതി നിശ്ചയിച്ചത്. ഈ തീയതി ഇനി സർക്കാർ അംഗീകരിക്കണം. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി ഇത്തവണ വള്ളംകളി…

ഗുണ്ടാനേതാവ് മരട് അനീഷ് മയക്കുമരുന്നുമായി പിടിയിൽ

ആലപ്പുഴ: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ നോർത്ത് പൊലീസ് എംഡിഎംഎ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ ജന്മദിനം ഹൗസ് ബോട്ടിൽ ആഘോഷിക്കാൻ വന്നതായിരുന്നു അനീഷ്. ഡോൺ അരുൺ, കരൺ എന്നിവരും അറസ്റ്റിലായി. ഒരു ആഡംബര കാറിലാണ് മയക്കുമരുന്നുമായി പ്രതികൾ എത്തിയത്.

സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കായംകുളത്തെ ഭക്ഷ്യവിഷബാധയിൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് തേടി. വിശദാംശങ്ങൾ ഉടൻ അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കായംകുളം പുത്തൻ റോഡ് ടൗൺ യു.പി സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് അസ്വസ്ഥതയും വയറുവേദനയും ഛർദ്ദിയും…