Tag: Air India

150 ബോയിംഗ് 737 മാക്‌സ് ജെറ്റ് വിമാനങ്ങൾ വാങ്ങാനൊരുങ്ങി എയർ ഇന്ത്യ

ന്യൂ ഡൽഹി: 150 ബോയിംഗ് 737 മാക്സ് ജെറ്റുകൾക്കായി ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ബോയിംഗ് കമ്പനിയുമായി കരാർ ഒപ്പിടാൻ ഒരുങ്ങുകയാണ്. 300 നാരോബോഡിയും 70 വൈഡ്ബോഡി ജെറ്റുകളും ഉൾപ്പെടുന്ന എയർബസ് ഉൾപ്പെടെ 50 ബില്യൺ ഡോളറിന്‍റെ മെഗാ ഓർഡർ…

വിസ്താര എയർ ഇന്ത്യയിൽ ലയിക്കും; ലയനം 2024 മാർച്ചിൽ

മുംബൈ: ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യയും വിസ്താരയും ലയിപ്പിക്കും. ലയനം 2024 മാർച്ചോടെ പൂർത്തിയാകും. ഇതോടെ 218 വിമാനങ്ങളുമായി ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കാരിയറും രണ്ടാമത്തെ വലിയ ആഭ്യന്തര കാരിയറുമായി എയർ ഇന്ത്യ മാറും. ടാറ്റാ സൺസിന്‍റെ അനുബന്ധ…

അടിമുടി മാറാൻ എയർ ഇന്ത്യ; യുഎസ്, യൂറോപ്പ് നെറ്റ്‌വർക്ക് വിപുലീകരിക്കും

ന്യൂഡല്‍ഹി: വലിയ മാറ്റങ്ങൾക്ക് വിധേയമായി എയർ ഇന്ത്യ. മുംബൈയ്ക്കും ന്യൂയോർക്കിനുമിടയിൽ പുതിയ വിമാനങ്ങൾ ഉൾപ്പെടെ യുഎസിലേക്കും യൂറോപ്പിലേക്കും എയർ ഇന്ത്യ സർവീസുകൾ വ്യാപിപ്പിക്കുന്നു. അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഡൽഹിയിൽ നിന്ന് കോപ്പൻഹേഗൻ, മിലാൻ, വിയന്ന എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും എയർ…

എയർ ഇന്ത്യ 12.15 കോടി ഡോളർ റീഫണ്ട് നൽകണമെന്ന് യുഎസ് ഗതാഗത വകുപ്പ്

വാഷിങ്ടണ്‍: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 12.15 കോടി ഡോളർ (989.38 കോടി രൂപ) റീഫണ്ട് ആയി നൽകാൻ യുഎസ് ഗതാഗത വകുപ്പ് ഉത്തരവിട്ടു. ടിക്കറ്റ് കാന്‍സല്‍ ചെയ്തതിന് റീഫണ്ട് തുക കുടിശ്ശികയും കാലാവധിക്കുള്ളില്‍ മടക്കിനല്‍കാത്തതിന് പിഴയും ചേർത്താണ് ഇത്രയും തുക…

സാങ്കേതിക പ്രശ്നം മൂലം റദ്ദാക്കിയ എയർ ഇന്ത്യ വിമാനം കണ്ണൂരിൽ നിന്ന് തിരിച്ചു

കണ്ണൂർ: ഇന്നലെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ബെംഗളൂരു വഴി ഡൽഹിയിലേക്ക് തിരിച്ചു. സാങ്കേതിക തകരാർ കാരണം ഇന്നലെ തിരിച്ചിറക്കേണ്ടി വന്നിരുന്നു. ഡൽഹിയിലേക്ക് ടേക് ഓഫ് ചെയ്ത വിമാനം ഇന്നലെ 10 മിനിറ്റിന്…

24 മണിക്കൂറിന് ശേഷവും പുറപ്പെടാതെ എയർ ഇന്ത്യ വിമാനം; യാത്രക്കാരുടെ പ്രതിഷേധം

കണ്ണൂർ: സാങ്കേതിക തകരാർ മൂലം ഇന്നലെ റദ്ദാക്കിയ എയർ ഇന്ത്യയുടെ കോഴിക്കോട്-കണ്ണൂർ-ഡൽഹി വിമാനം ഇതുവരെ പറന്നുയർന്നിട്ടില്ല. വിമാനം ശരിയാക്കുമെന്നും ഇന്ന് രാവിലെ 10 മണിക്ക് പുറപ്പെടുമെന്നും എയർ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. വിമാനം കൃത്യസമയത്ത് പുറപ്പെടാത്തതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. എയർ…

എയർ ഇന്ത്യയിൽ പൈലറ്റുമാർക്ക് 65 വയസ്സ് വരെ പറക്കാൻ അവസരം

മുംബൈ: പൈലറ്റുമാരുടെ സേവനം 65 വയസ്സുവരെ തുടരാമെന്ന് സ്വകാര്യവൽക്കരിക്കപ്പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ പ്രഖ്യാപിച്ചു. ടാറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിലെ പൈലറ്റുമാരുടെ വിരമിക്കൽ പ്രായം നിലവിൽ 58 വയസ്സാണ്. പൈലറ്റുമാർക്ക് 65 വയസ്സുവരെ ജോലി ചെയ്യാൻ ഡയറക്ടറേറ്റ്…

എയർ ഇന്ത്യയുടെ കോഴിക്കോട്ടെ ഓഫിസ് പൂട്ടുന്നു: പ്രവാസികൾ ദുരിതത്തിൽ

കോഴിക്കോട്: എയർ ഇന്ത്യയുടെ കോഴിക്കോട് ഓഫിസ് പൂട്ടുന്നു. കരിപ്പൂരിൽ വിമാനത്താവളത്തിലായിരിക്കും ഇനി മുതൽ ഓഫിസ് പ്രവർത്തിക്കുക. ഇതോടെ കോഴിക്കോട്, വയനാട് ജില്ലകളിലെ യാത്രക്കാർ ദുരിതത്തിലാകും. വയനാട് റോഡിൽ ജില്ലാ മൃഗാശുപത്രിക്കു സമീപം വൈഎംസിഎ ക്രോസ് റോഡ് തുടങ്ങുന്നതിന് എതിർവശത്ത് എരോത്ത് ബിൽഡിങ്ങിലാണ് ഇത്രയുംകാലം…

എയർ ഇന്ത്യയ്ക്കായി മുടക്കിയ പണം തിരിച്ചു പിടിക്കാൻ കേന്ദ്രം ; അലയൻസ് എയറിന്റെ ഓഹരി വിറ്റഴിക്കും

ന്യൂഡല്‍ഹി: സ്വകാര്യവൽക്കരിച്ച എയർ ഇന്ത്യ എയർലൈനിന്‍റെ മുൻ സബ്സിഡിയറിയായിരുന്ന അലയൻസ് ഉൾപ്പെടെയുള്ള കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കാൻ സർക്കാർ ഒരുങ്ങുന്നു. അലയൻസ് എയർ ഏവിയേഷൻ, എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ്, എയർ ഇന്ത്യ എയർപോർട്ട് സർവീസസ് എന്നീ സ്ഥാപനങ്ങളിലെ ഓഹരികൾ വിൽക്കും. കേന്ദ്ര…

ദുബായ്–കൊച്ചി എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; വിമാനം മുംബൈയിൽ ഇറക്കി

മുംബൈ: ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം മുംബൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. പ്രശ്നം പരിഹരിച്ച ശേഷം വിമാനം കൊച്ചിയിലേക്ക് പുറപ്പെടും. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം…