Tag: AA Rahim

സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ 50 മണിക്കൂർ രാപ്പകല്‍ സമരം തുടരുന്നു

ന്യൂ ഡൽഹി: പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാജ്യസഭയിലെ സസ്പെൻഷനിലായ അംഗങ്ങളുടെ 50 മണിക്കൂർ രാപ്പകൽ സത്യാഗ്രഹം തുടരുന്നു. വി ശിവദാസൻ, എ എ റഹീം (സി പി എം), പി സന്തോഷ് കുമാർ (സി പി ഐ) തുടങ്ങിവരും…

‘അഗ്‌നിപഥ് രാജ്യത്തിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും’; എ എ റഹീം എംപി

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതി കേന്ദ്ര സർക്കാർ അടിയന്തരമായി പിൻ വലിക്കണമെന്നും സഭാനടപടികൾ മാറ്റിവച്ച് വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് എ.എ റഹീം എം.പി നോട്ടീസ് നൽകി. സായുധ സേനയുടെ കരാർ വ്യവസ്ഥ രാജ്യത്തിന്‍റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും. സായുധ പരിശീലനം ലഭിച്ച…

‘നോട്ട് മുതൽ വാക്കുവരെ നിരോധിക്കുന്നു’;ജനാധിപത്യ വിരുദ്ധമെന്ന് എ എ റഹീം

തിരുവവന്തപുരം: അൺപാർലമെന്‍ററി എന്ന പേരിൽ പാർലമെന്‍റിൽ 65 വാക്കുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയതിനെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം. നോട്ട് നിരോധനം പോലെ ലാഘുവത്തോടെയാണ് വാക്കുകൾ നിരോധിക്കുന്നതെന്നും പാർലമെന്‍റിനുള്ളിൽ തന്നെ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും റദ്ദാക്കാനുള്ള നീക്കം…

മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എ.എ.റഹീം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം എം.പി. ആരോപണം ഉയർന്നയുടൻ വെബ്സൈറ്റ് അപ്രത്യക്ഷമായെന്ന മാത്യു കുഴൽനാടന്റെ നിയമസഭയിലെ പ്രസ്താവന അസംബന്ധമാണെന്നും റഹീം പറഞ്ഞു. തെറ്റായ കാര്യങ്ങൾ…

ഡൽഹി പൊലീസിന്റെ നടപടിയിൽ രാജ്യസഭ ചെയർമാന് പരാതി നൽകി എ.എ.റഹീം എം പി

ന്യൂ ഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പാർലമെന്റ് മാർച്ചിനിടെയുണ്ടായ പോലീസ് നടപടിക്കെതിരെ, എ.എ റഹീം എം.പി രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന് പരാതി നൽകി. എ.എ റഹീം എം.പിക്കും പ്രവർത്തകർക്കും നേരെയുണ്ടായ പോലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.ഐ.എം എം.പിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചിട്ടുണ്ട്.…

പാർലമെന്റിലേക്ക് നടത്തിയ ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ പാർലമെന്റ് മാർച്ചിനിടെ സംഘർഷം. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എം എ റഹീം എംപി അടക്കമുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് നടപടിക്കിടെ മാധ്യമപ്രവർത്തകർക്ക്…

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിനെ ന്യായീകരിച്ച് എ എ റഹീം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചതിനെ ന്യായീകരിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപി. മുഖ്യമന്ത്രിയുടെ സുരക്ഷ അനിവാര്യമാണെന്നും ജനങ്ങൾ അത് ആഗ്രഹിക്കുന്നുവെന്നും എ.എ റഹീം പറഞ്ഞു. തീവ്രഹിന്ദുത്വ വാദികളുടെ വാദങ്ങൾ അതേപടി കോൺഗ്രസ് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.…

വംശീയ അധിക്ഷേപം; കെ വി തോമസിനായി റഹിം

കൊച്ചി: തൃക്കാക്കരയിലെ സിറ്റിംഗ് സീറ്റ് യുഡിഎഫ് നിലനിർത്തിയതിനു പിന്നാലെ കെ വി തോമസിനെതിരായ പ്രതിഷേധങ്ങളെ വിമർശിച്ച് എ എ റഹീം എംപി. അദ്ദേഹത്തെപ്പോലുള്ള ഒരു മുതിർന്ന നേതാവിനെ കോൺഗ്രസ്‌ പ്രവർത്തകർ വംശീയമായി അധിക്ഷേപിക്കുകയാണെന്നും ഒരു നേതാവ് പോലും അത് നിരസിക്കാത്തത് ആശ്ചര്യകരമാണെന്നും…