Tag: റഷ്യ

ടെഹ്റാനിൽ കൂടിച്ചേർന്ന് റഷ്യയും, ഇറാനും, തുർക്കിയും

ടെഹ്റാന്‍: അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യയും ഇറാനും തമ്മിലുള്ള സൗഹൃദത്തെ വളരെ ആശങ്കയോടെയാണ് നോക്കി കാണുന്നത്. കഴിഞ്ഞ ദിവസം ടെഹ്റാനിൽ വച്ച് ഇവരോടൊപ്പം തുർക്കിയിയും ചേർന്നിരുന്നു. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ, ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി, തുർക്കി പ്രസിഡന്‍റ്…

യുക്രൈന് അംഗത്വം നല്‍കാന്‍ യൂറോപ്പ്യന്‍ യൂണിയന്‍, നടപടികള്‍ തുടങ്ങി

ബ്രസ്സല്‍: യൂറോപ്യൻ യൂണിയനിൽ അംഗമാകാനാണ് ഉക്രൈൻ തീരുമാനം. ഇത് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാന്‍ഡിഡേറ്റ് സ്റ്റാറ്റസാണ് ഉക്രൈന് നല്‍കുന്നത്. ഇതിനർത്ഥം യൂറോപ്യൻ യൂണിയൻ ഉക്രെയ്നിന്റെ അഭ്യർത്ഥന നിയമാനുസൃതമാണെന്ന് അംഗീകരിച്ചിരിക്കുന്നു എന്നാണ്. പൂർണ്ണ തോതിലുള്ള അംഗത്വത്തിനുള്ള ആദ്യ നടപടിക്രമം കൂടിയാണിത്. യൂറോപ്യൻ…

യുക്രൈൻ-റഷ്യ യുദ്ധം; എന്ത് പ്രതിസന്ധി ഉണ്ടായാലും യുക്രൈനെ പിൻതുണക്കുമെന്ന് നാറ്റോ

ബെർലിൻ: യുക്രൈൻ-റഷ്യ യുദ്ധം വർഷങ്ങളോളം നീണ്ടുനിന്നേക്കാമെന്ന സൂചന നൽകി നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ്. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. യുദ്ധം അവസാനിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്നും പ്രതിസന്ധി എന്തുതന്നെയായാലും യുക്രൈനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

പുടിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്

വാഷിം ഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്ക് പുതിയ ഒരു വീഡിയോ വഴിയൊരുക്കി. റഷ്യയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിന്റെ ദൃശ്യങ്ങൾക്ക് പിന്നാലെയാണ് പുതിയ ചർച്ചകൾ നടക്കുന്നത്. ദൃശ്യങ്ങളിൽ ഒരു താങ്ങില്ലാതെ നിൽക്കാൻ പുടിൻ…

പിടിച്ചെടുത്ത യുക്രൈൻ നഗരങ്ങളിലെ ജനങ്ങൾക്ക് റഷ്യൻ പാസ്പോർട്ട് വിതരണം ചെയ്യുന്നു

മെക്സിക്കോ: റഷ്യ പിടിച്ചെടുത്ത യുക്രൈൻ നഗരങ്ങളിലുള്ളവർക്ക് റഷ്യ പാസ്പോർട്ട് നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. 23 കെർസൺ നിവാസികൾക്ക് ശനിയാഴ്ച റഷ്യൻ പാസ്പോർട്ട് ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റഷ്യൻ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. പ്രസിഡൻറ് വ്ളാഡിമിർ പുടിൻ സമാനമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ…