Tag: ബിജെപി

ബി.ജെ.പി ബംഗാൾ സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ അറസ്റ്റിൽ

കൊൽക്കത്ത: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ പശ്ചിമബംഗാളിൽ അറസ്റ്റിൽ. പ്രവാചകനെ അവഹേളിച്ചതിന് ബിജെപി നേതാവ് നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൗറയിൽ പ്രതിഷേധം തുടരുകയാണ്. മജുംദാറിനെ ഇവിടേക്കുള്ള യാത്രാമധ്യേയാണ് അറസ്റ്റ് ചെയ്തത്. ബംഗാളിന്റെ പല ഭാഗങ്ങളിലും ബി.ജെ.പിക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്.…

ബംഗാൾ സംഘർഷത്തിൽ കർശന നടപടിയെടുക്കുമെന്ന് മമത ബാനർജി

കൊൽക്കത്ത: കഴിഞ്ഞ ദിവസം ബംഗാളിലെ ഹൗറ പഞ്ച്ല ബസാറിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. ചില രാഷ്ട്രീയ പാർട്ടികളാണ് അക്രമത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന്…

പ്രവാചക നിന്ദ; പ്രതിഷേധക്കാർക്കെതിരെ ബുള്‍ഡോസറുമായി യുപി ഉദ്യോഗസ്ഥര്‍

ലഖ്‌നൗ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധിച്ചവരുടെ സ്വത്ത് വകകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. കേസിൽ പ്രതികളായവരുടെ കടകളും മറ്റുമാണ് നശിപ്പിച്ചത്. കാണ്‍പൂരില്‍ ഇന്നലെയാണ് പ്രതിഷേധം നടന്നത്. പരേഡ് മാർക്കറ്റിലെ ഒരു വിഭാഗം ആളുകൾ കടകൾ അടപ്പിക്കുകയും മറ്റുള്ളവ അടച്ചുപൂട്ടാൻ ശ്രമിക്കുകയും…

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് ബിജെപി

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി വൻ വിജയം നേടി. രണ്ട് സംസ്ഥാനത്തും ബിജെപി ഒരു സീറ്റിൽ കൂടുതൽ വിജയം നേടി. നാലു സംസ്ഥാനങ്ങളിലെ 16 സീറ്റുകളിൽ എട്ടെണ്ണം ബിജെപിയാണ് നേടിയത്. മഹാരാഷ്ട്രയിലും കർണാടകയിലും ബിജെപി മൂന്ന് സീറ്റുകൾ വീതം…

രാഷ്ട്രപതി തിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്

ദില്ലി: അപ്രതീക്ഷിത നീക്കങ്ങൾക്ക് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുകയാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തി തെളിയിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. ഒരിക്കൽ കൂടി തന്റെ രാഷ്ട്രീയ ചാണക്യ തന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് സോണിയാ ഗാന്ധി. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് സോണിയ ഗാന്ധി പ്രതിപക്ഷ നേതാക്കളെ സമീപിചിരിക്കുകയാണ്.…

രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ; 4 സംസ്ഥാനങ്ങളിലായി 16 സീറ്റുകള്‍

ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കുകയാണ്. നിർണായകമായ ഈ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിമാർ പോലും മത്സരരംഗത്തുണ്ട്. രാജ്യസഭയിലേക്ക് 41 സ്ഥാനാർത്ഥികൾ ഇതിനോടകം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ശേഷിക്കുന്ന 16 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ഈ സീറ്റുകൾ നാലു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. കോൺഗ്രസും ബിജെപിയും…

കോഴക്കേസില്‍ സുരേന്ദ്രന് കുരുക്ക്; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: സുൽത്താൻ ബത്തേരി കോഴക്കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കും. പണം സി കെ ജാനുവിന് നൽകിയെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്…

തൃക്കാക്കര തോൽ‌വിയിൽ വിശദീകരണവുമായി ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം: തൃക്കാക്കരയിലെ എൽ.ഡി.എഫിൻറെ തോൽവിയുടെ കാരണങ്ങൾ വിശദീകരിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കേരളത്തിൽ യുഡിഎഫിന് അനായാസം ജയിക്കാൻ കഴിയുന്ന ചുരുക്കം ചില മണ്ഡലങ്ങളിൽ ഒന്നാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ അത് നിലനിർത്താൻ യുഡിഎഫിന് സാധിച്ചുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.…

മഷി ആക്രമണത്തിൽ പ്രതികരണവുമായി കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്

കർണാടകയിൽ തനിക്ക് നേരെയുണ്ടായ മഷി ആക്രമണത്തിൽ പ്രതികരണവുമായി കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. അത് ആസൂത്രിതമായ ഗൂഡാലോചനയായിരുന്നുവെന്നും ഈ സർക്കാർ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) ദേശീയ വക്താവ് രാകേഷ് ടിക്കായത്ത് ആരോപിച്ചു. മീററ്റ് ജില്ലയിലെ…

ഒഡീഷ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ എല്ലാ മന്ത്രിമാരും രാജിവച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ എല്ലാ മന്ത്രിമാരും രാജിവച്ചു. സ്പീക്കറും രാജിവച്ചു. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ നിർദ്ദേശത്തെ തുടർന്നാണ് മാറ്റം. അപ്രതീക്ഷിതമായാണ് സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ആസൂത്രണം ചെയ്യുന്നത്. പുതിയ മന്ത്രിമാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചയ്ക്ക് 12 മണിക്കാണ്…