Tag: ചൈന

ട്രാന്‍സിറ്റ് അവകാശങ്ങള്‍; പാകിസ്താനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ പാകിസ്ഥാനെതിരെ പരോക്ഷമായ വിമർശനംനടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര സൗഹൃദ മേഖലകളിൽ പരസ്പരം പൂർണമായും സഹകരിക്കണമെന്ന് എസ്.സി.ഒ രാജ്യങ്ങളോട് മോദി അഭ്യർത്ഥിച്ചു. പ്രാദേശിക കണക്റ്റിവിറ്റി സാധ്യമാകണമെങ്കിൽ അംഗരാജ്യങ്ങൾ പരസ്പരം സമ്പൂര്‍ണ ട്രാന്‍സിറ്റ് അവകാശങ്ങള്‍…

തായ്‌വാന്‍: ചൈനയുടെ നാവിക നീക്കത്തിന് മറുപടിയുമായി അമേരിക്ക

തായ്‌വാനിനടുത്ത് നാവിക കപ്പലുകൾ സ്ഥാപിച്ച് അമേരിക്കയുടെയും ചൈനയുടെയും ശക്തിപ്രകടനം. യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ ചൈനയെയും തായ്‌വാനെയും വേർതിരിക്കുന്ന തായ്‌വാൻ കടലിടുക്കിന് സമീപം പീപ്പിൾസ് ലിബറേഷൻ ആർമി നേവി സൈനികാഭ്യാസം ആരംഭിച്ചു. ഒരു പ്രതിരോധമെന്ന നിലയിൽ,…

ശ്രീലങ്കൻ തീരത്ത് ചൈനീസ് കപ്പൽ; കേരളവും തമിഴ്നാടും നിരീക്ഷണത്തിൽ

മുംബൈ: കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ തുറമുഖങ്ങൾ ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5ന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. തെക്കൻ ലങ്കൻ തുറമുഖമായ ഹംബൻതോതയിൽ നങ്കൂരമിട്ടിരിക്കുന്ന ഈ കപ്പൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കപ്പലിൽ നിന്ന് 750 കിലോമീറ്ററിലധികം…

ഏഷ്യയിലെ അതിസമ്പന്നയുടെ സ്വത്ത് പാതിയായി കുറഞ്ഞു; നഷ്ടം 13 ബില്യൺ

ബെയ്ജിങ്: ഏഷ്യയിലെ ഒന്നാം നമ്പർ അതിസമ്പന്നയ്ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഈ വർഷം അവരുടെ സമ്പത്ത് പകുതിയായി കുറഞ്ഞു. ചൈനീസ് ശതകോടീശ്വരി യാങ് ഹുയാൻ ആണ് ഈ പ്രതിസന്ധിയിലേക്ക് വീണത്. അവരുടെ ആസ്തി 24 ബില്യൺ ഡോളറായിരുന്നു. ഇത് 11 ബില്യൺ…

കൂടുതല്‍ കുട്ടികളുള്ളവർക്ക് ആനുകൂല്യങ്ങളുമായി ചൈന

ബെയ്ജിംങ്: ജനസംഖ്യാ നിയന്ത്രണം നീക്കം ചെയ്ത് ജനസംഖ്യ വർദ്ധിപ്പിക്കാൻ നിർദേശം നൽകി ചൈനീസ് സർക്കാർ. ജനസംഖ്യാ വർദ്ധനവിലൂടെ കൂടുതൽ തൊഴിൽ ശേഷി നേടുകയാണ് ലക്ഷ്യം. ഇതിനായി കൂടുതൽ പ്രോത്സാഹന പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഭവനവായ്പ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, പണം തുടങ്ങിയ ആനുകൂല്യങ്ങൾ…

അതിർത്തിയിൽ യുദ്ധവിമാനം പറത്തി വീണ്ടും ചൈനയുടെ പ്രകോപനം

ന്യൂദല്‍ഹി: ഇന്ത്യൻ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കാൻ ചൈന ശ്രമം നടത്തിയതായി കേന്ദ്രസർക്കാർ. വ്യോമാതിർത്തി ലംഘിച്ച് കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയോട് ചേർന്ന് ചൈനീസ് യുദ്ധവിമാനം പറന്നതായും ഇന്ത്യന്‍ വ്യോമസേന സമയോചിതമായ മുന്‍കരുതല്‍ നടപടികൾ സ്വീകരിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.…

ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന

ബീജിംഗ്: ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന. കൊവിഡ്-19 വ്യാപനത്തെ തുടർന്നാണ് രണ്ട് വർഷത്തെ വിസാ നിരോധനം ചൈന ഏർപ്പെടുത്തിയത്. ചൈനീസ് നഗരങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്കും അവരുടെ കുടുംബങ്ങൾക്കും ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും ചൈനയുടെ പുതിയ…

ലഡാക്കിന് സമീപത്തെ ചൈനീസ് പ്രവർത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎസ്

ഡൽഹി: ലഡാക്കിന് സമീപമുള്ള ചൈനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി യുഎസ് ഉദ്യോഗസ്ഥൻ. ചൈനയുടെ നടപടികൾ കണ്ണുതുറപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് യുഎസ് ആർമി പസഫിക് കമാൻഡർ ഇൻ ചീഫ് ജനറൽ ചാൾസ് എ ഫ്ളിൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.…

അതിര്‍ത്തി പ്രശ്‌നം; ചര്‍ച്ച നടത്തി ഇന്ത്യയും ചൈനയും

ദില്ലി: അതിർത്തിയിലെ പ്രശ്നങ്ങൾ കാരണം വഷളായ ഇന്ത്യ-ചൈന ബന്ധം പരിഹരിക്കാൻ ഇരു രാജ്യങ്ങളും വീണ്ടും ചർച്ച നടത്തി. ചൈനീസ് കമ്പനികളുടെ മേൽ ഇന്ത്യ കൂടുതൽ നിയന്ത്രണം കൊണ്ടുവരുന്നതിനിടെയാണ് ചർച്ചകൾ. വ്യാപാര ബന്ധങ്ങൾ ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിൽ വിള്ളൽ ഉണ്ടായിട്ടുണ്ട്. ചൈനീസ്…