Tag: ഇന്ത്യ

ഇന്ത്യന്‍ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ടീം പരിശീലകനെതിരെ പരാതി

മുംബൈ: ഇന്ത്യൻ അണ്ടർ 17 വനിതാ ഫുട്ബോൾ ടീമിലെ പരിശീലക സംഘത്തിലെ ഒരു അംഗത്തെ പരിശീലകസ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു. താരങ്ങളോട് വളരെ മോശമായി പെരുമാറിയതിനാണ് സസ്പെൻഡ് ചെയ്തത്. ടീം ഇപ്പോൾ യൂറോപ്പ് പര്യടനത്തിലാണ്. അപമര്യാദയായി പെരുമാറിയ അംഗത്തോട് എത്രയും വേഗം…

പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പ്രഹ്ലാദ് മോദി കേരളത്തിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇളയ സഹോദരൻ പ്രഹ്ലാദ് കേരളത്തിൽ. തന്റെ പ്രിയ സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് കേരളത്തിലെത്തിയതെന്നും കേരളത്തിലെ ഗരം മസാലയെക്കുറിച്ച് കേട്ടിരുന്നുവെന്നും മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി പറഞ്ഞു. പ്രഹ്ലാദ് മോദിയുടെ നാലാമത്തെ കേരള സന്ദർശനമാണിത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മൂന്ന്…

എംഎ യൂസഫലിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ലോക കേരള സഭയിൽ നടത്തിയ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 16 കോടി രൂപ ചെലവഴിച്ച് ലോക കേരള സഭ സംഘടിപ്പിച്ചതിനെയാണ് ധൂർത്തെന്ന് വിളിച്ചതെന്നാണ് വിഡി സതീശന്‍ പറഞ്ഞു.…

ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തി; സോണിയ ഗാന്ധി നിരീക്ഷണത്തിൽ

ഡൽഹി: കോവിഡ്-19 ബാധിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ നേരിട്ട കോൺഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിക്ക് ശ്വാസകോശത്തിൽ അണുബാധ സ്ഥിരീകരിച്ചു. മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടെന്നും ശ്വാസനാളത്തിൽ അണുബാധ കണ്ടെത്തിയെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. സോണിയ ഗാന്ധി ഇപ്പോൾ നിരീക്ഷണത്തിലാണ്.

അഗ്നിപഥ് നിയമന നടപടികള്‍ ഉടന്‍ ആരംഭിക്കും; രാജ്‌നാഥ് സിംഗ്

ദില്ലി: അഗ്നിപഥ് പദ്ധതിയിലൂടെ സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റ് ഉടൻ ആരംഭിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. എല്ലാ യുവാക്കളോടും തയ്യാറെടുപ്പുകൾ ആരംഭിക്കാൻ പ്രതിരോധ മന്ത്രി നിർദ്ദേശം നൽകി. പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം മൂന്നാം ദിവസവും തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. പദ്ധതിയെ സുവർണാവസരമെന്ന്…

അഗ്നിപഥ് റിക്രൂട്ട്മെന്റിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ഡൽഹി: ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ സൈന്യത്തിൽ ജോലി നൽകുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഗ്നിപഥ് എന്ന പേരിൽ അഗ്നിപരീക്ഷ നടത്തരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വാക്കുകൾ, “2 വർഷത്തേക്ക് റാങ്കില്ല, പെൻഷനില്ല,…

നൂറാം ജന്മദിനം; ഗാന്ധിനഗറിലെ റോഡിന് പ്രധാനമന്ത്രിയുടെ അമ്മയുടെ പേര്

ഗാന്ധിനഗർ: ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലെ ഒരു റോഡിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പേര് നൽകുന്നു. മോദിയുടെ അമ്മ ഹീരാബെന്നിന്റെ നൂറാം ജന്മദിനത്തിന്റെ ഭാഗമായാണ് ഗാന്ധിനഗർ കോർപ്പറേഷന്റെ ഈ തീരുമാനം. ഈ മാസം 18 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്ക്…

ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന

ബീജിംഗ്: ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന. കൊവിഡ്-19 വ്യാപനത്തെ തുടർന്നാണ് രണ്ട് വർഷത്തെ വിസാ നിരോധനം ചൈന ഏർപ്പെടുത്തിയത്. ചൈനീസ് നഗരങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്കും അവരുടെ കുടുംബങ്ങൾക്കും ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും ചൈനയുടെ പുതിയ…

പ്രവാചക നിന്ദ; ഇന്ത്യൻ വെബ്സൈറ്റുകൾ ആക്രമിച്ച് മലേഷ്യൻ ഹാക്കർ ഗ്രൂപ്പ്

ഡൽഹി: സസ്പെൻഷനിലായ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയുടെ പ്രവാചക വിരുദ്ധ പ്രസ്താവനയിൽ, ഇന്ത്യക്കെതിരെ സൈബർ ആക്രമണം. മലേഷ്യ ആസ്ഥാനമായുള്ള ഹാക്കർമാരുടെ സംഘം ഇന്ത്യൻ സർക്കാരിന്റെ വിവിധ വെബ്സൈറ്റുകൾ തുടർച്ചയായി ഹാക്ക് ചെയ്യുന്നു. ഡ്രാഗൺഫോഴ്സ് എന്ന ഹാക്കർമാരുടെ സംഘമാണ് ഇതിന് പിന്നിൽ. വിവാദ…

രാജ്യത്ത് ജനന സമയത്തെ ആയുർദൈർഘ്യത്തിൽ വർധനവ്; ശരാശരി ആയുർദൈർഘ്യം 72.6 ആയി

ഡൽഹി: ജനനസമയത്തെ ആയുർദൈർഘ്യം രാജ്യത്ത് വർദ്ധിച്ചു. 2015-19 ൽ ആയുർ ദൈർഘ്യം 69.7 ശതമാനമായി ഉയർന്നു. ഈ കാലയളവിൽ, ആഗോള ശരാശരി ആയുർദൈർഘ്യം 72.6 ആയിരുന്നു. ഏകദേശം പത്ത് വർഷത്തോളം എടുത്താണ് ഇന്ത്യയിലെ ജനന സമയത്തെ ആയുർദൈർഘ്യത്തിൽ രണ്ട് വർഷത്തെ വർധനവ്…