Spread the love

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി 25 കിലോമീറ്റർ നിർത്താതെ നീന്തി വെല്ലുവിളി ഏറ്റെടുത്ത് താരമായിരിക്കുകയാണ് ആലുവ സ്വദേശി അബ്ദുൾ സമീഖ്.14 മണിക്കൂർ സമയമെടുത്താണ് സമീഖ് ദുബായിലെ മംസാർ ബീച്ചിൽ ഈ നേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷമാണ് സമീഖിന്‍റെ സുഹൃത്തായ പ്രദീപ് നായർ ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി 21 കിലോമീറ്റർ നീന്തിയത്. ഈ റെക്കോർഡ് സമീഖിന്‍റെ പ്രകടനത്തിലൂടെ തകർന്നു. പുലർച്ചെ 4.20-ന് ആരംഭിച്ച് വൈകീട്ട് 6.10-ഓടെയാണ് 25 കിലോമീറ്റർ ദൂരം പിന്നിട്ടത്.800 മീറ്ററിലധികം ദൂരമുള്ള മൻസാർ ബീച്ചിനെ 30 ലധികം തവണ ചുറ്റിയാണ് സമീഖ് നേട്ടം സ്വന്തമാക്കിയത്.പിന്തുണയും സംരക്ഷണവും നൽകി ഗാർഡുകളും ഒപ്പമുണ്ടായിരുന്നു.

എഇയിലെ മലയാളി റൈഡേഴ്സിന്‍റെ കൂട്ടായ്മയായ കേരള റൈഡേഴ്സിലെ അംഗവും, ദുബൈയിലെ പ്രമുഖ ഐടി സ്ഥാപനമായ അൽ വഫ ഗ്രൂപ്പിന്‍റെ ജനറൽ മാനേജരുമാണ് യു.സമീഖ്.

By newsten