അമൃത്സർ: അമൃത്സറിലെ സുവർണ ക്ഷേത്രത്തിന് മുന്നിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കി ഒരു കൂട്ടം യുവാക്കൾ. ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ജർണെയ്ൽ സിങ് ബിന്ദ്രൻവാലെയുടെ ചിത്രം സഹിതമാണ് മുദ്രാവാക്യം ഉയർത്തിയത്.
ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ വാർഷികത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെയായിരുന്നു സംഭവം. വിഘടനവാദി സംഘടനയായ ദൾ ഖൽസ സംഘടിപ്പിച്ച ആസാദി മാർച്ചിനിടെ ഖാലിസ്ഥാൻ പതാകകളും പ്ലക്കാർഡുകളും ഉയർത്തിയിരുന്നു. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സൈനിക ഓപ്പറേഷനിൽ മരിച്ചവരെ അനുസ്മരിച്ചു.
ഞായറാഴ്ച, യുവാക്കൾ ഉൾപ്പെടെയുള്ള ഒരു കൂട്ടം ആളുകൾ പ്ലക്കാർഡുകളും ഖാലിസ്ഥാൻ പതാകയും പിടിച്ച് പ്രകടനം നടത്തിയിരുന്നു. ഖാലിസ്ഥാന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പ്രതിഷേധത്തിൽ അവർ പ്രഖ്യാപിച്ചിരുന്നു.