ന്യൂദല്‍ഹി: എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വിവാദ പരാമർശം നടത്തിയ ബിജെപി വക്താക്കളെ സസ്പെൻഡ് ചെയ്തു.
ബിജെപി വക്താക്കളായ നൂപുർ ശർമ, നവീൻ ജിൻഡാൽ എന്നിവരെ സസ്പെൻഡ് ചെയ്തു. പാർട്ടി നിലപാടിന് വിരുദ്ധമായി പരാമർശം നടത്തിയെന്നാരോപിച്ചാണ് ഇരുവരെയും പാർട്ടി ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്തത്.