Spread the love

മുംബൈ: ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതരുടെ ആവശ്യങ്ങൾക്ക് ശിവസേന നേതൃത്വം വഴങ്ങി. എൻസിപി-കോൺഗ്രസ്‌ സഖ്യം വിടാൻ തയ്യാറാണെന്ന് ശിവസേന അറിയിച്ചു. പാർട്ടിയുടെ മുതിർന്ന നേതാവ് സഞ്ജയ് റാവുത്താണ് ഇക്കാര്യം അറിയിച്ചത്.

“എംഎൽഎമാർ ഗുവാഹത്തിയിൽ നിന്ന് ആശയവിനിമയം നടത്താൻ പാടില്ല. അവർ മുംബൈയിൽ വന്ന് മുഖ്യമന്ത്രിയുമായി കാര്യങ്ങൾ ചർച്ച ചെയ്യണം. എല്ലാ എംഎല്‍എമാരുടെയും ഇഷ്ടം ഇതാണെങ്കില്‍ മഹാവികാസ് അഘാടിയില്‍നിന്ന് പുറത്തുപോകുന്നത് പരിഗണിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാൽ അതിനായി അവർ ഇവിടെ വന്ന് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യണം,” റാവത്ത് മുംബൈയിൽ പറഞ്ഞു.

എന്നാൽ റാവത്തിന്റെ വാക്കുകൾ പൂർണമായും വിശ്വാസത്തിലെടുക്കാൻ വിമത എംഎൽഎമാർ തയ്യാറല്ല.

By newsten