ന്യൂദല്‍ഹി: ഒളിവില്‍ പോയ മദ്യവ്യവസായി വിജയ് മല്യക്കെതിരായ കേസിൽ സുപ്രീം കോടതി ജൂലൈ 11ന് വിധി പറയും. കോടതി വിധികൾ ലംഘിച്ച് മക്കൾക്ക് 40 മില്യൺ ഡോളർ കൈമാറിയെന്ന കേസിലാണ് വിജയ് മല്യയ്ക്കെതിരെ ക്രിമിനൽ ഗൂഡാലോചനക്കുറ്റം ചുമത്തിയിരിക്കുന്നത്. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസിൽ വിധി പറയുക. മാർച്ച് 10ന് മല്യയുടെ ശിക്ഷ വിധിക്കുമെന്ന് കോടതി പ്രഖ്യാപിച്ചിരുന്നു. ഇത് പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.