ന്യൂ ഡൽഹി: 10 വർഷമായി ജയിലിൽ കഴിയുന്ന വിചാരണത്തടവുകാർക്ക് ജാമ്യം നൽകാത്ത ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും നടപടിയുണ്ടായില്ലെങ്കിൽ വിഷയത്തിൽ നേരിട്ട് ഇടപെടുമെന്നും കോടതി വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതിയെയും സുപ്രീം കോടതി വിമർശിച്ചു. വിചാരണത്തടവുകാരുടെ ജാമ്യാപേക്ഷകൾ വേഗത്തിൽ തീര്‍പ്പാക്കാത്തതിനായിരുന്നു സുപ്രീം കോടതി വിമർശനം.