Spread the love

സുപ്രീം കോടതിയുടെ മൊബൈൽ ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പുറത്തിറക്കി. നിലവിലുള്ള ആപ്പിന്‍റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ‘സുപ്രീം കോടതി മൊബൈൽ ആപ്പ് 2.0’യിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരെ കൂടാതെ വിവിധ മന്ത്രാലയങ്ങൾക്ക് കീഴിലുള്ള നോഡൽ ഓഫീസർമാർക്കും നിയമ ഉദ്യോഗസ്ഥർക്കും ആപ്പിൽ ലോഗിൻ ചെയ്യാനും കോടതി നടപടികൾ തത്സമയം കാണാനും കഴിയുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

നോഡൽ ഓഫീസര്‍മാര്‍ക്കും കേന്ദ്രമന്ത്രാലയങ്ങള്‍ക്കും സുപ്രീം കോടതിയിലെ അവരുടെ കേസുകളുടെ നിലവിലെ സ്ഥിതിയെക്കുറിച്ചും വിധിയെക്കുറിച്ചും ആപ്പ് വിവരങ്ങൾ നൽകുന്നു. അപ്ഡേറ്റ് ചെയ്ത ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഒരാഴ്ചയ്ക്കുള്ളിൽ ആപ്പ് ഐഒഎസിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

By newsten