Spread the love

കൊച്ചി: മലയാള സിനിമ ഇപ്പോൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് ജി സുരേഷ് കുമാർ പറഞ്ഞു. സൂപ്പർസ്റ്റാറുകൾ അവരുടെ പ്രതിഫലം വർദ്ധിപ്പിക്കുന്നു എന്നതാണ് ഇതിന് പ്രധാന കാരണമെന്ന് അദ്ദേഹം പറയുന്നു. കോവിഡിന് ശേഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ പലതും പരാജയപ്പെട്ടു. തിയേറ്റർ ഉടമകളും വിതരണക്കാരും നിർമ്മാതാക്കളും കടുത്ത പ്രതിസന്ധിയിലാണ്. ഇത് ഇനിയും തുടരാനാകില്ലെന്നാണ് ഫിലിം ചേംബറിന്‍റെ നിലപാട്.

സിനിമ തകർന്നാലും, സൂപ്പർസ്റ്റാറുകൾ അവരുടെ പ്രതിഫലം കുത്തനെ വർദ്ധിപ്പിക്കുന്നു. അതൊരു നല്ല പ്രവണതയല്ല. അവർ ഒറ്റയ്ക്ക് ജീവിച്ചാൽ മാത്രം പോരാ. ഒരു വിഭാഗം മാത്രം പണമുണ്ടാക്കുന്നത് ശരിയല്ലെന്നും സുരേഷ് കുമാർ പറഞ്ഞു.

By newsten