Spread the love

കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. 27 പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.

“ചാവേറാക്രമണം നടക്കുമ്പോൾ വിദ്യാർഥികൾ പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. നിർഭാഗ്യവശാൽ, 19 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 27 പേർക്കു പരുക്കേറ്റു” പൊലീസ് വക്താവ് ഖാലിദ് സദ്രാൻ വ്യക്തമാക്കി..

സ്ഫോടനസ്ഥലത്ത് നിന്ന് രക്തത്തിൽ കുളിച്ച നിലയിൽ ആളുകളെ മാറ്റുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.

By newsten