ബംഗളൂരു: ഇന്ത്യ വികസിപ്പിച്ചെടുത്ത ആളില്ലാ വിമാനത്തിന്റെ ആദ്യ പറക്കൽ വിജയം. കർണാടകയിലെ ചിത്രദുർഗയിലെ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആദ്യ വിമാന പറക്കൽ വിജയകരമായി പൂർത്തിയാക്കിയത്.
കർണാടകയിലെ ചിത്രദുർഗയിലെ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ നിന്നുള്ള ഓട്ടോണമസ് ഫ്ളൈയിംഗ് വിംഗ് ടെക്നോളജി ഡെമോണ്‍സ്ട്രേറ്ററിന്റെ ആദ്യ പറക്കൽ ഇന്ന് വിജയകരമായി പൂർത്തിയായതായി ഡിആർഡിഒ അധികൃതർ അറിയിച്ചു. ആളില്ലാ യുദ്ധവിമാനം വികസിപ്പിക്കുന്നതിൽ ഇത് വലിയ വിജയമാണെന്ന് ഡിആർഡിഒ പ്രസ്താവനയിൽ പറഞ്ഞു.