വര്‍ക്കല: കാപ്പിൽ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ ആശുപത്രിയിൽ കഴിയുന്നവർക്കും അഗതികൾക്കും പൊതിച്ചോർ എത്തിച്ചു നൽകി.
സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസിന്റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായാണ് പൊതിച്ചോർ വിതരണം നടന്നത്. ‘പ്രതീക്ഷ’ സന്നദ്ധസംഘടനയുടെ ആഭിമുഖ്യത്തിൽ ഓരോ വീടുകളിൽ നിന്നും ശേഖരിച്ച നൂറോളം പൊതിച്ചോറ് തെരുവിൽ കഴിയുന്ന ആശരണർക്കും,കരുണാലയം നിവാസികൾക്കും, ആശുപത്രിയിൽ കഴിയുന്നവർക്കുമായാണ് വിതരണം ചെയ്തത്.
പ്രിൻസിപ്പൽ സി.ബീന പദ്ധതി ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡന്റ് ശൈലേഷ് കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മാത്യു പി.ടി., സീനിയർ അസിസ്റ്റന്റ് സിന്ധു ജെ.ഒ.,സ്റ്റാഫ് സെക്രട്ടറി വി.മായാകുമാരി, മറ്റ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.