കോഴിക്കോട്: രാജ്യത്തെ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നരേന്ദ്ര മോദി സർക്കാർ എന്ത് ചെയ്താലും അതിന്റെ നേട്ടങ്ങൾ കണക്കിലെടുക്കാതെ അതിനെ എതിർക്കുന്ന പതിവുള്ളവരാണ് അഗ്നിപഥ് പ്രക്ഷോഭത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. മോദി സർക്കാരിനെതിരെ പ്രചാരണം നടത്തുന്ന ഇടത് ജിഹാദി അർബൻ നക്സൽ സഖ്യമാണ് പ്രതിഷേധത്തിന് പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ.സുരേന്ദ്രന്റെ പ്രസ്താവന,
“അഗ്നിപഥ് പദ്ധതി രാജ്യത്തെ യുവാക്കള്‍ക്ക് ഗുണകരമായതാണ്. നിലവിലെ റിക്രൂട്ട്മെന്റ് രീതികളില്‍ വെള്ളം ചേര്‍ക്കാനില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും അവസരം ഉപയോഗിക്കുന്നതിന് പകരം തെറ്റായ സന്ദേശം നല്കി യുവാക്കളെ സമരത്തിനിറക്കുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും കലാപത്തിന് വഴി വെച്ച് സര്‍ക്കാരിന് നേരെ തിരിക്കുന്ന സ്ഥിരം സംഘമുണ്ട്.
കർഷക സമരത്തിന് പിന്നിലും ഇവരായിരുന്നു. വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരെയുള്ള പ്രതിഷേധം, വോട്ടിംഗ് യന്ത്രങ്ങളിൽ തിരിമറി നടക്കുന്നു എന്ന വാദം, സർവ്വകലാശാലകളിലെ പ്രതിഷേധങ്ങൾ എന്നിവയെല്ലാം ഇടതുപക്ഷ ജിഹാദി അർബൻ നക്സൽ സഖ്യത്തിന്റെ ഭാഗമാണെന്നും” സുരേന്ദ്രൻ പറഞ്ഞു.