ആഗോളതലത്തിൽ ഓഹരി സൂചികകൾ ഇടിഞ്ഞത് മൂലം ലോകത്തിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരൻമാർക്ക് ആറ് മാസത്തിനുള്ളിൽ നഷ്ടമായത് 110 ലക്ഷം കോടി രൂപ.
ഇലോൺ മസ്കിന്റെ ആസ്തിയിൽ 62 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായി. ജെഫ് ബെസോസിന്റെ ആസ്തി 63 ബില്യൺ ഡോളറാണ് ഇടിഞ്ഞത്. മാർക്ക് സക്കർബർഗിന്റെ സമ്പത്തിന്റെ പകുതിയിലധികം അപ്രത്യക്ഷമായി.
2022ന്റെ ആദ്യ പകുതിയിൽ ലോകത്തിലെ ഏറ്റവും സമ്പന്നരായ 500 പേർക്ക് 1.4 ട്രില്യൺ ഡോളർ നഷ്ടമായി. ചരിത്രത്തിലാദ്യമായാണ് ശതകോടീശ്വര സമൂഹത്തിന്റെ സമ്പത്ത് കുത്തനെ കുറയുന്നത്.