Spread the love

തിരുവമ്പാടി: നടൻ ധ്യാൻ ശ്രീനിവാസനെതിരെ രൂക്ഷവിമർശനവുമായി തിരുവമ്പാടി എംഎൽഎ ലിൻറോ ജോസഫ്. തിരുവമ്പാടി പ്രദേശത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് താരത്തിനെതിരെ പ്രതിക്ഷേധം ഉയർന്നത്. ധ്യാൻ ഇത്തരമൊരു പരാമർശം നടത്തിയ സാഹചര്യം വ്യക്തമാക്കണമെന്നും പ്രദേശത്തെക്കുറിച്ചുള്ള പ്രസ്താവന തിരുത്താൻ തയ്യാറാവണമെന്നും ആവശ്യപ്പെട്ട എം.എൽ.എ തിരുവമ്പാടി മേഖലയുടെ ഗുണവും ഉയർത്തിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം.എൽ.എയുടെ പ്രതികരണം.

By newsten