Spread the love

പാലക്കാട്: സംസ്ഥാന റവന്യൂ മേള ആരംഭിക്കാനിരിക്കെ വിമർശനവുമായി കോൺഗ്രസ്‌ നേതാവ് വിടി ബൽറാം. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സമയത്താണ് കോടികൾ മുടക്കി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കായി കലോൽസവം നടത്തുന്നതെന്നും ബൽറാം ആരോപിച്ചു. ഇതിന്റെ പേരിൽ സംസ്ഥാന ഖജനാവും ജനങ്ങൾക്ക് നൽകേണ്ട സേവന സമയവും ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും വി.ടി ബൽറാം ചൂണ്ടിക്കാട്ടി.

വിടി ബൽറാമിന്റെ പ്രതികരണം: ‘സംസ്ഥാന റവന്യൂ കലോൽസവം’ നാളെ മുതൽ തൃശൂരിൽ നടക്കുകയാണ്. സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ റവന്യൂ ജില്ലാതല മത്സരമല്ല, തെറ്റിദ്ധരിക്കരുത്, ഇത് സംസ്ഥാനത്തെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രമുള്ള പ്രത്യേക കലോൽസവമാണ്! വില്ലേജ് അസിസ്റ്റന്റുമാർ മുതൽ ജില്ലാ കളക്ടർമാർ, ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്നുണ്ട്. 19,000 ത്തോളം ഉദ്യോഗസ്ഥരാണ് വകുപ്പിലുള്ളത്.

സംസ്ഥാനം ദിനംപ്രതി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഈ സമയത്താണ് പൊതുഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്കായി വകുപ്പുതലത്തിൽ പുതിയ കലോൽസവം പരിപാടികൾക്ക് തുടക്കമിടുന്നത്. സംസ്ഥാന മേളയ്ക്കായി 1.10 കോടി രൂപ പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്. നേരത്തെ ജില്ലാതല മത്സരങ്ങൾക്ക് ലക്ഷങ്ങൾ ചെലവായിട്ടുണ്ട്. ഒരു വശത്ത് കെട്ടിടനികുതി ഉൾപ്പെടെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കേണ്ട വിവിധതരം നികുതി വർദ്ധനവിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുമ്പോൾ മറുവശത്ത്, ഖജനാവ് ചോർത്തുന്ന പാഴ് ചെലവുകൾ പുതിയതായി തുടരുന്നു.

By newsten