കോഴിക്കോട്: പരിസ്ഥിതി ലോല മേഖല പ്രശ്നത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ശരിയല്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിട്ടുവീഴ്ചാ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. പാരിസ്ഥിതിക പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാരിന് നയമില്ല. കർഷകരെയല്ല ക്വാറി ഉടമകളെ സഹായിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ ധാർഷ്ട്യത്തിനുള്ള പ്രഹരമാണ് തൃക്കാക്കര തിരഞ്ഞെടുപ്പ്. യു.ഡി.എഫിന്റെ വിജയം രാഷ്ട്രീയ വിജയമല്ല. പിസി ജോർജിന്റെ പ്രതികരണം ക്രിസ്ത്യൻ സമൂഹത്തിൽ കോളിളക്കം സൃഷ്ടിച്ചു. ഇത് ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണത്തിന് ഇടയാക്കിയെന്നും യുഡിഎഫിന് ഗുണം ചെയ്തുവെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം പാർട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടെന്നും പരാജയം പരിശോധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.