കൊളംബോ: രാജ്യം സാമ്പത്തിക പ്രതിസന്ധിയിലും ബഹുജന പ്രതിഷേധങ്ങളിലും നട്ടംതിരിയുന്ന സാഹചര്യത്തിൽ ശ്രീലങ്കൻ പാർലമെന്‍റ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടത്താൻ ഒരുങ്ങുന്നു. ജൂലൈ 20നാണ് വോട്ടെടുപ്പ്.
പ്രസിഡന്‍റ് ഗോതബയ രാജപക്സെ ഈ ബുധനാഴ്ച രാജിവയ്ക്കുമെന്ന് പാർലമെന്‍റ് സ്പീക്കറെ അറിയിച്ചിരുന്നു. ഇതോടെയാണ് പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കാനുള്ള നടപടികളിലേക്ക് പാർലമെന്‍റ് കടന്നത്.
സ്പീക്കർ മഹിന്ദ യാപ അഭയ് വർധന തന്നെയാണ് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.