കൊളംബോ: ജൂലൈ 20ന് ശ്രീലങ്കയിൽ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ധന ക്ഷാമവും ഭക്ഷ്യക്ഷാമവും മൂലമുണ്ടായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഗോതബയ രാജപക്സെ പ്രസിഡന്‍റ് സ്ഥാനം രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നടപടികൾ ആരംഭിക്കാൻ ശനിയാഴ്ച പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തിരുന്നു. പാർലമെന്‍ററി സെക്രട്ടറി ജനറൽ ധമ്മിക ദസനായകെയാണ് രാജ്യത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞുകിടക്കുന്നതായി യോഗത്തിൽ അറിയിച്ചത്.