Spread the love

കൊളംബോ: അർദ്ധരാത്രി ഉണ്ടായ നടപടിയിൽ ശ്രീലങ്കൻ സൈന്യം പ്രതിഷേധക്കാരിൽ നിന്ന് പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റ് പിടിച്ചെടുത്തു. പ്രധാന പ്രതിഷേധ കേന്ദ്രമായിരുന്ന ഗോൾഫേസിലെ സമരപ്പന്തലുകളിൽ പലതും പൊലീസും സൈന്യവും നശിപ്പിച്ചു. അതേസമയം, പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഇന്ന് ശ്രീലങ്കയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

രാജ്യത്ത് ക്രമസമാധാനം ഉറപ്പാക്കാൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ സൈനയത്തിന് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് അർദ്ധരാത്രിയിൽ പൊലീസും സൈന്യവും പ്രതിഷേധ സ്ഥലത്തേക്ക് ഇരച്ചെത്തിയത്. പ്രതിഷേധക്കാരുടെ നിയന്ത്രണത്തിലായിരുന്ന ഗോൽഫേസിലെ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റ് സൈന്യം തിരിച്ചുപിടിച്ചു. പ്രധാന പ്രതിഷേധ സ്ഥലമായ ഗോൾഫാസിലെ സമരപ്പന്തലുകളിൽ പലതും പോലീസും സൈന്യവും ചേർന്ന് പൊളിച്ചുനീക്കി. എതിർപ്പുമായി എത്തിയ പ്രതിഷേധക്കാരിൽ പലരെയും അറസ്റ്റ് ചെയ്ത് നീക്കി.

സമര കേന്ദ്രത്തിലേക്കുള്ള എല്ലാ റോഡുകളും പ്രവേശന കവാടങ്ങളും അടച്ചതിനെ തുടർന്നാണ് നടപടി. മാധ്യമങ്ങൾക്ക് ഉൾപ്പെടെ പ്രവേശന വിലക്കും ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധക്കാരെയും മാധ്യമ പ്രവർത്തകരെയും പോലീസ് മർദിക്കുന്ന സാഹചര്യവും ഉണ്ടായി.

By newsten