Spread the love

തിരുവനന്തപുരം : സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലും പ്രത്യേക വെബ് സൈറ്റുകൾ സ്ഥാപിച്ചു. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ തയ്യാറാക്കിയ വെബ്സൈറ്റുകൾ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നാടിനായി സമർപ്പിച്ചു.

നിലവിലുള്ള ജില്ലാതല വെബ്സൈറ്റുകൾ അവയുടെ സാങ്കേതികവിദ്യയും ഉള്ളടക്കവും മാറ്റി പൂർണ്ണമായും സന്ദർശക സൗഹൃദവും ആകർഷകവുമായ രീതിയിൽ നവീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കും പോലീസ് ഉദ്യോഗസ്ഥർക്കുമായി പ്രത്യേക വിഭാഗങ്ങളാണ് വെബ്സൈറ്റിലുള്ളത്. കേരളത്തിലെ എല്ലാ പോലീസ് ഓഫീസുകളിൽ നിന്നും ഉദ്യോഗസ്ഥർക്ക് സമയബന്ധിതമായി ഉത്തരവുകൾ ലഭിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ നിലവിലെ ഉപയോക്തൃനാമവും പാസ് വേഡും നൽകാം. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പുതിയ വെബ്സൈറ്റ് വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. വെബ്സൈറ്റിൽ പുതിയ വിവരങ്ങൾ ചേർക്കാൻ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലെയും പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്ട്.

By newsten