Spread the love

കോൺഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിക്കും കോവിഡ്-19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ പ്രിയങ്ക തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണങ്ങളോടെ കോവിഡ്-19 പോസിറ്റീവ് ആണെന്നും വീട്ടിൽ സ്വയം ഐസൊലേഷനിൽ കഴിയുകയാണെന്നും പ്രിയങ്ക പറഞ്ഞു.

“ചെറിയ ലക്ഷണങ്ങളോടെ കോവിഡ് പോസിറ്റീവ് ആണ്. എല്ലാ പ്രോട്ടോക്കോളുകളും പാലിച്ച് ഹോം ക്വാറൻറൈനിൽ തുടരുകയാണ്. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ ബന്ധപ്പെട്ടവരോട് ഞാൻ അഭ്യർത്ഥിക്കുന്നു,” കോൺഗ്രസ് നേതാവ് ട്വീറ്റ് ചെയ്തു. നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിന്റെ തൊട്ടു പിന്നാലെയാണ് സോണിയ ഗാന്ധിക്ക് രോഗം സ്ഥിരീകരിച്ചത്.

ബുധനാഴ്ച വൈകുന്നേരമാണ് സോണിയയ്ക്ക് അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയത്. കഴിഞ്ഞയാഴ്ച സോണിയാ ഗാന്ധി പാർട്ടി നേതാക്കളുമായും പാർട്ടി പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അവരിൽ ചിലർ പിന്നീട് കോവിഡ് പോസിറ്റീവ് ആയിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് സോണിയാ ഗാന്ധി സ്വയം ഐസൊലേഷനിലേക്ക് മാറിയിരുന്നു. ചോദ്യം ചെയ്യലിനായി ജൂൺ എട്ടിനു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകുമെന്നും പാർട്ടി അറിയിച്ചു.

By newsten