Spread the love

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി പി.പി. മാധവനെതിരെ ഡൽഹി പോലീസ് ബലാത്സംഗക്കേസെടുത്തു. 26 കാരിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് തന്നെ പ്രലോഭിപ്പിച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

ഇയാൾ യുവതിയെ ബലാത്സംഗം ചെയ്യുകയും വിവരം വെളിപ്പെടുത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. ജൂൺ 25 ന് ഉത്തം നഗർ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതായും ഐപിസി സെക്ഷൻ 376, 506 പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും ദ്വാരക ഡെപ്യൂട്ടി കമ്മീഷണർ എം ഹർഷ് വർധൻ അറിയിച്ചു.

ഡൽഹിയിൽ താമസിക്കുന്ന പരാതിക്കാരിയുടെ ഭര്‍ത്താവ് കോണ്‍ഗ്രസ് പാർട്ടി ഓഫീസിൽ ജോലി ചെയ്തിരുന്നുവെന്നാണ് വിവരം. 2020 ൽ അദ്ദേഹം മരിച്ചു. ഈ ബന്ധമാണ് യുവതിയെ മാധവനുമായി പരിചയപ്പെടാൻ ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു.

By newsten