ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ബുധനാഴ്ച വൈകുന്നേരമാണ് സോണിയാ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവർക്ക് നേരിയ ലക്ഷണങ്ങൾ മാത്രമേ ഉള്ളൂ. സോണിയാ ഗാന്ധി സ്വയം ഐസൊലേഷനിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് വിവരം.
നാഷണൽ ഹെറാൾഡ് കേസിൽ ഇഡി സമൻസ് അയച്ചതിനു പിന്നാലെയാണ് സോണിയ ഗാന്ധിക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. ജൂൺ എട്ടിനു മുമ്പ് ഇഡിക്ക് മുന്നിൽ ഹാജരാകാനാണ് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.