Spread the love

ന്യൂഡല്‍ഹി: ജബൽപൂരിൽ നിന്നു പറന്ന സ്പൈസ് ജെറ്റ് വിമാനം 5,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വിമാനത്തിനുള്ളിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിനുള്ളിൽ പുക പടരുന്നതിന്റെയും യാത്രക്കാർ പത്രവും മറ്റും വീശുന്നതിന്റെയും വീഡിയോ പുറത്തുവന്നു. 5,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് ജീവനക്കാർ പുക ഉയർന്നത് ശ്രദ്ധിച്ചത്.

യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി കമ്പനി അറിയിച്ചു. 15 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുന്നത്. ജൂൺ 19നു 185 യാത്രക്കാരുമായി ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം പക്ഷിയുടെ ആക്രമണത്തിൽ ഇടിക്കുകയും ഇടത് വശത്തെ എഞ്ചിൻ തീപിടിക്കുകയും പട്നയിൽ ലാൻഡ് ചെയ്യുകയും ചെയ്തു.

By newsten