തൃശൂര്‍: തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിന്‍റെ സ്ലൂയിസ് വാൽവ് ഇന്ന് തുറക്കും. വാൽവ് രാവിലെ 10 മണിക്ക് തുറക്കും. നിലവിൽ ഡാമിന്‍റെ സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്. ചാലക്കുടി പുഴയിൽ 25 സെന്‍റീമീറ്റർ വെള്ളം ഉയരാൻ സാധ്യതയുണ്ടെന്നും പുഴയിൽ ഇറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പെരിങ്ങൽക്കുത്ത് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി 421 അടിയാണ്. ജലനിരപ്പ് 420.35 അടിയായി ഉയർന്നതിനെ തുടർന്നാണ് സ്ലൂയിസ് വാൽവ് തുറക്കാൻ തീരുമാനിച്ചത്. വാഴച്ചാൽ, അതിരപ്പള്ളി, ചാലക്കുടി മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.