Spread the love

ആലപ്പുഴ: നൂറനാട് എസ്.ഐയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു നാട്ടുകാരൻ. നൂറനാട് സ്വദേശി സുഗതൻ, ജീപ്പിൽ നിന്നിറങ്ങിയപ്പോഴാണ് എസ്.ഐ അരുൺ കുമാറിനെ വെട്ടിയത്. സ്റ്റേഷനിൽ ലഭിച്ച പരാതിയുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തിയ സുഗതൻ എസ്.ഐയെ ആക്രമിക്കുകയായിരുന്നു.

സ്റ്റേഷനിൽ വച്ച് സുഗതൻ അപമര്യാദയായി പെരുമാറിയെന്ന് എസ്.ഐ പറഞ്ഞു. സഹോദരനെതിരെ ഇയാൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും പൊലീസ് പറഞ്ഞു. എസ്.ഐ അരുൺ കുമാറിന്റെ വിരലുകൾക്കാണ് പരിക്കേറ്റത്. ഏഴ് തുന്നലുകളുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

By newsten